Breaking News

*കുളത്തിൽ മുങ്ങിപ്പോയ പിഞ്ചുകുഞ്ഞിനെ മുങ്ങിയെടുത്ത അഞ്ചാം ക്ലാസ്സുകാരി ; ഇവൾ നാടിന്റെ കാവൽ മാലാഖ*

മലപ്പുറം : മലപ്പുറത്തുനിന്നും വിരുന്നിനെത്തിയ കുടുംബത്തിലെ രണ്ട് വയസ്സുകാരൻ നെല്ലിക്കുഴിയിലെ കാപ്പുചിറയ്ക്ക് സമീപം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുളിക്കടവിലെ പടിക്കെട്ടിലൂടെ നിലയില്ലാത്ത വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ചുറ്റും കൂടിനിന്നവർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയ ആ ഭയാനകമായ നിമിഷത്തിലാണ് സൈക്കിളിൽ ആ വഴി വന്ന പത്തുവയസ്സുകാരി ഫാത്തിമ ആളുകളുടെ നിലവിളി കേട്ട് അങ്ങോട്ട് ഓടിയെത്തുന്നത്.

വെള്ളത്തിൽ വീണ കുഞ്ഞിന്റെ അവസ്ഥ കണ്ട അവൾ ഒരു നിമിഷം പോലും ചിന്തിച്ചുനിൽക്കാതെ താൻ ഓടിച്ചുവന്ന സൈക്കിൾ അവിടെ ഉപേക്ഷിച്ച് സ്വന്തം ജീവൻപോലും പണയംവെച്ച് ആ ആഴമുള്ള വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ആ പിഞ്ചുകുഞ്ഞിന്റെ ഉടുപ്പിൽ പിടിച്ച് അതിസാഹസികമായി കരയിലേക്ക് നീന്തിക്കയറിയ ഈ കൊച്ചുമിടുക്കി ഒരു നാടിന്റെ മുഴുവൻ കാവൽ മാലാഖയായി മാറിയിരിക്കുകയാണ് ഇപ്പോൾ.

തന്റെ കൈകളിൽ സുരക്ഷിതമായി ആ കുരുന്നിനെയും ചേർത്തുപിടിച്ച് കരയിലേക്ക് കയറിവന്ന കോതമംഗലം നെല്ലിക്കുഴി സദ്ദാം നഗറിലെ കാപ്പുചാലി നൗഫൽ - സബീന ദമ്പതികളുടെ പ്രിയ പുത്രി ഫാത്തിമ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments