Breaking News

*ഹോണ്‍ അടിച്ചതിനെച്ചൊല്ലി തര്‍ക്കം: യുപിയില്‍ ബൈക്ക് യാത്രക്കാരന്റെ മേല്‍ ബിജെപി നേതാവിന്റെ ഔഡി കാര്‍ കയറ്റിയിറക്കി*

ലക്കനൗ : ഉത്തർപ്രദേശിലെ അലിഗഢില്‍ റോഡില്‍ ഹോണ്‍ അടിച്ചതിനെയും വഴി നല്‍കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആഡംബര കാറിടിപ്പിച്ച്‌ കൊന്നു.മനോജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പേരിലുള്ള ഔഡി കാറാണ് യുവാവിനെ ഇടിച്ചു വീഴ്ത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഒക്ടോബർ 20-ന് രാത്രി പതിനൊന്ന് മണിയോടെ ബന്നാദേവി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റോഡിലൂടെ സഞ്ചരിക്കവെ ഹോണ്‍ അടിച്ചതിനെയും വാഹനം കടന്നുപോകാൻ വഴി നല്‍കുന്നതിനെയും ചൊല്ലി ഔഡി കാറിലുണ്ടായിരുന്നവരും ബൈക്ക് യാത്രികരും തമ്മില്‍ വാക്കുതർക്കമുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിനുപിന്നാലെ ഔഡി കാർ ബൈക്കിന്റെ പിന്നില്‍ മനപ്പൂർവം ഇടിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ മനോജിന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയതായും കുടുംബം ആരോപിച്ചു.അപകടസമയത്ത് ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന കനയ്യ എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാർ മനഃപൂർവം ബൈക്കില്‍ ഇടിപ്പിച്ചതാണെന്നും റോഡില്‍ വീണ മനോജിന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നുവെന്നും കനയ്യ മൊഴി നല്‍കിയതായി അലിഗഢ് എസ്പി സിറ്റി ആദിത്യ ബൻസാല്‍ വ്യക്തമാക്കി.മുൻ ബിജെപി ജില്ലാ പ്രസിഡന്റ് ചൗധരി ദേവരാജ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ ഔഡി കാറെന്ന് കൊല്ലപ്പെട്ട മനോജിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഔഡി കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോറൻസിക്-സാങ്കേതിക പരിശോധനകള്‍ ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിച്ച്‌ വരികയാണ്. കാർ ഓടിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു..


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments