*സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിന് അരലക്ഷം രൂപ കൈമാറി ഐ എൻ എൽ ആലംപാടി*
ആലംപാടി : മാനവികതയ്ക്ക് മങ്ങലേൽക്കുന്ന ഈ കാലത്ത്, സഹജീവി സ്നേഹത്തിന്റെ ഉജ്ജ്വല മാതൃകയായി ആലംപാടി ഐ.എൻ.എൽ ശാഖ.
നിർധന കുടുംബത്തിലെ സഹപ്രവർത്തകന്റെ മകളുടെ വിവാഹ സ്വപ്നങ്ങൾക്ക് ചിറകേകാൻ, ആലംപാടി നാഷണൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സമാഹരിച്ച അരലക്ഷം രൂപയുടെ സ്നേഹ സമ്മാനം കൈമാറി.
ആലംപാടി ശാഖാ കമ്മിറ്റി ഓഫീസ് പരിസരത്ത് ഹൃദ്യമായി സംഘടിപ്പിച്ച ചടങ്ങിൽ, നാഷണൽ യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ (റാബി) തുക ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ മേനത്തിന് കൈമാറി.
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ മുഹൂർത്തത്തിന് തണലാകാൻ ഒത്തുചേർന്ന സഹപ്രവർത്തകർക്ക് ഈ കർമ്മം വലിയ ചാരിതാർത്ഥ്യമായി.
ചടങ്ങിൽ ഐ.എം.സി.സി നേതാവ് കാദർ ബാവ, അഹമ്മദ് മിഹ്റാജ്, ഗപ്പു ആലംപാടി, അസൈനാർ എരിയപ്പാടി, ഉമ്മർ കരോടി, റാഫി കേളങ്കയം, സിനാൻ ഖത്തർ, ശംസു ടസ്റ്റർ, സിദ്ദീഖ് ബിസ്മില്ല, ഇഖ്ബാൽ കേളങ്കയം, സലാം എസ്.ടി, മെഹറൂഫ് മേനത്ത്, അബ്ദുൽ റഹ്മാൻ കരോടി തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments