Breaking News

*രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് പോലീസ്*

തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ എട്ട് മണിക്കൂറോളമായി പ്രതിഷേധിക്കുകയായിരുന്ന ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നേതാക്കളെയും പ്രവർത്തകരെയും നീക്കിയ പൊലീസ് ആകാശവാണിഭവൻ വളപ്പ് ഒഴിപ്പിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ ഉൾപ്പെടെയുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിനു മുന്നിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തുന്ന പ്രതിഷേധത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗ്യാനേഷ് കുമാറിനെയും രണ്ട് സഹപ്രവർത്തകരെയും നേരിൽ കാണാൻ ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എംപിമാർ എത്തിയെങ്കിലും പൊലീസ് ഞങ്ങളെ തടഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിനു വെറും 50 മീറ്റർ അകലെ വച്ചാണ് ജനപ്രതിനിധികളെ പൊലീസ് തടഞ്ഞുവച്ചത്. രാജ്യത്തിന്റെ ശബ്ദത്തെയാണു ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് 300 എംപിമാരെ തടഞ്ഞതെന്നു മനസിലാകുന്നില്ല. തിരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതല. എന്നാൽ, 300 എംപിമാർ കാണാൻ വരുമ്പോൾ ഗ്യാനേഷ് കുമാർ ഭയന്നിരിക്കുകയാണ്.
ജനപ്രതിനിധികൾക്കു തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ രാജ്യത്ത് ജനാധിപത്യംകൊണ്ട് എന്താണ് അർഥം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments