*യുപിഐ ഇടപാട് പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും; പ്രതിദിനം 100 രൂപ നഷ്ടപരിഹാരം*
ന്യൂഡല്‍ഹി : യുപിഐ ഇടപാടുകൾ ചെയ്യുന്നത് പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും. യുപിഐ ഇടപാട് പരാജയപ്പെടുകയാണെങ്കിൽ നഷ്ടപ്പെടുന്ന തുക തിരികെ ലഭിക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും നഷ്ടപരിഹാരമായി 100 രൂപ ലഭിക്കും. രണ്ട് വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാട് നടത്തുമ്പോള്‍ അയക്കുന്നയാളുടെ അക്കൗണ്ടില്‍ നിന്ന് പണം പോവുകയും സ്വീകരിക്കുന്നയാള്‍ക്ക് അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് നഷ്ടപരിഹാരം ലഭിക്കുക. വ്യാപാരി സ്ഥാപനങ്ങളില്‍ നടത്തുന്ന ഇടപാടിലും ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കും. ആര്‍ബിഐ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് നഷ്ടപരിഹാരം കിട്ടുകരണ്ട് വ്യക്തികള്‍ തമ്മിലുള്ള ഇടപാട് പരാജയപ്പെട്ടാല്‍ നഷ്ടമായ തുക ഒരു ദിവസത്തിനുള്ള തിരിച്ച് നല്‍കണം. മെര്‍ച്ചന്റ് ഇടപാടില്‍ അഞ്ച് ദിവസത്തിനുള്ളില്‍ തുക കൊടുക്കണം. ബാങ്കിന്റെ അവധി ദിവസങ്ങള്‍ ഈ സമയപരിധിയില്‍ വരില്ല.
യുപിഐ ഇടപാട് പരാജയപ്പെട്ടാല്‍
യുപിഐ ഇടപാട് പരാജയപ്പെട്ടാല്‍ വീണ്ടും ഇടപാടിന് ശ്രമിക്കരുത്. ആദ്യം യുപിഐ ഇടപാട് ഹിസ്റ്ററി നോക്കുക. പേയ്മെന്റ് സക്സസ്ഫുള്‍, പെന്‍ഡിങ് അല്ലെങ്കില്‍ ഫെയില്‍ഡ് എന്നീ സന്ദേശങ്ങളാണ് യുപിഐ ആപില്‍ തെളിയുന്നതെങ്കില്‍ ഉടന്‍ മറ്റൊരു ഇടപാടിന് ശ്രമിക്കരുത്.
യുപിഐ ട്രാന്സാക്ഷന് ഐഡി, ഡേറ്റ്, ടൈം തുടങ്ങിയ വിവരങ്ങള്‍ സ്ക്രീന്‍ഷോട്ടെടുത്ത് വെക്കുക
യുപിഐ ആപ് വഴി തന്നെ പരാതി നല്‍കാനുള്ള സംവിധാനമുണ്ട്. അതുവഴി പരാതി നല്‍കുക. പരാതിക്കൊപ്പം ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ സേവ് ചെയ്യാന്‍ മറക്കരുത്
യുപിഐ ആപിന് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെങ്കില്‍ പണമയച്ചയാളുടെ ബാങ്കിനെ സമീപിക്കാം. ആര്‍ബിഐ നിശ്ചയിച്ച സമയപരിധിക്കുള്ള പണം തിരികെ നല്കാന് ബാങ്കിന് കഴിഞ്ഞില്ലെങ്കില്‍ പ്രതിദിനം 100 രൂപ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം.
ബാങ്ക് പരാതി പരിഹരിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെങ്കില്‍ ആര്‍ബിഐയേയും സമീപിക്കാം.

വാർത്തകൾക്കും പരസ്യം നല്‍കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments