Breaking News

*സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇഡിയും വേഗം കുറയ്ക്കുന്നു, പിണറായിക്കുള്ള സമൻസ് നിലനിൽക്കും; ഹാജരായില്ലെങ്കിൽ നിയമോപദേശം തേടും, തിടുക്കം കാട്ടില്ല*

സി എം ആർ എൽ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികൾ ഉണ്ടാകില്ല. ഈ വെള്ളിയാഴ്ച പിണറായിക്ക് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ടെങ്കിലും ഭാവി നടപടികൾ ആലോചിച്ചായിരിക്കും കൈക്കൊള്ളുക. ഇ ഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് അഭിഭാഷകരുമായി യോഗം ചേർന്നാകും തുടർ നടപടികൾ ആലോചിക്കുക. ഹൈക്കോടതിയിൽ ഇ ഡി നടപടികൾ ചോദ്യം ചെയ്തുള്ള പിണറായിയുടെ അപ്പീൽ നിലനിൽക്കുന്നതിനാലാണ് തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന ആലോചനയിലേക്ക് അന്വേഷണ സംഘം എത്തിയത്. പക്ഷേ പിണറായിക്ക് കഴിഞ്ഞ ദിവസം നൽകി സമൻസ് നിലനിൽക്കുമെന്ന് ഇ ഡി വ്യക്തമാക്കി. ഹാജരായില്ലെങ്കിൽ നിയമോപദേശം തേടാനാണ് തീരുമാനം. എങ്കിലും അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കും. വിജിലൻസ് കേസിലെ ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് ഇ ഡിക്ക് തിരിച്ചടിയല്ലെന്നാണ് അനുമാനം. ഇ ഡിയുടെ കേസിലെ അന്വേഷണത്തിന് തടസമില്ലെങ്കിലും, വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ തത്കാലത്തേക്ക് തുടർനീക്കങ്ങൾ ഉണ്ടാകില്ല.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments