Breaking News

*സിജെപി നേതാക്കൾക്ക് ജാമ്യം; തിഹാറിൽ നിന്ന് പുറത്തിറങ്ങുന്നു*

ന്യൂഡൽഹി : കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസിനും ആശുതോഷ് റാങ്കയ്ക്കും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും വിട്ടയക്കാൻ ഉത്തരവിട്ടത്.

ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒക്ടോബർ 13-നാണ് ഇരുവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഒക്ടോബർ 14-ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 19-ന് കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ (SIR) ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ പതാകയുമായി ജന്തർ മന്തറിലെ വിലക്കപ്പെട്ട സമരസ്ഥലത്തേക്ക് ഗേറ്റ് ചാടിക്കടന്ന് കയറിയെന്നാണ് കേസ്. സമാധാനം കാത്തുസൂക്ഷിക്കുമെന്ന ബോണ്ട് ലംഘിച്ചുവെന്നും പൊലീസ് ആരോപിച്ചിരുന്നു.

ബുധനാഴ്ച കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ജാമ്യത്തിനായി ഹാജരാക്കിയ ആള്‍ജാമ്യവും കോടതി അംഗീകരിച്ചു. ഇതോടെ തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ഇരുവർക്കും പുറത്തിറങ്ങാനായി.

നേരത്തെ ഡൽഹി ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം കാത്തിരിക്കാനും പിന്നീട് അപ്പീൽ കോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

ജാമ്യം മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് സിജെപി ആരോപിച്ചിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments