*ഇന്ത്യൻ* *നാഷണൽ* *ലീഗ്* *ധർണ്ണ* *നടത്തി*
പത്തനംതിട്ട : ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി കോടിക്കണക്കിന് വോട്ടർമാരെ വെട്ടിനിരത്താൻ നേതൃത്വം നൽകിയ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ഐ. എൻ. എൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് നിസാറുദ്ദീൻ മൗലവി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് നിസാർ നൂർമഹലിൻ്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി നജീബ് ചുങ്കപ്പാറ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ എ.എസ്.എം. ഹനീഫ, രാജൻ സുലൈമാൻ, ജില്ലാ ഭാരവാഹികളായ എ.കെ. ആസാദ്, മുഹമ്മദ് സലിം, സിറാജ് ചുങ്കപ്പാറ, ഫൈസൽ കാച്ചാനിൽ, ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments