*മഞ്ചേശ്വരം ഹൊസംങ്കടിയിൽ ബസ് കാത്തുനിൽക്കുന്നത് പൊരിവെയിലത്ത്. ഇരിപ്പിടം ഒരുക്കിയെങ്കിലും മേൽക്കൂരയില്ല*
മഞ്ചേശ്വരം : മാസങ്ങളോളം മഴ നനഞ്ഞു,ഇനി കഠിനമായ ചൂടുമേൽക്കണം. മഞ്ചേശ്വരം ഹൊസംങ്കടിയിലെ പടിഞ്ഞാർ ഭാഗത്തുള്ള ബസ് യാത്രക്കാർക്കാ ണ് ഈ ദുരിതം. ദേശീയപാത നിർമ്മാണം പൂർത്തിയാക്കിയപ്പോൾ നിർമ്മാണ കമ്പനി അതികൃതർ ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചതുമില്ല.
തലപ്പാടി-മംഗളൂരു ഭാഗത്തേക്ക് പോകുന്നവർക്കാണ് ബസ് കാത്തിരിപ്പ് ഷെൽട്ടർ ഇല്ലാത്തത് ദുരിതമാകുന്നത്. കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകളും, പ്രായമായവരും പൊരി വെയിലത്ത് തന്നെ നിൽക്കണം.ഇതിൽ ആശുപത്രി ചികിത്സയ്ക്കായി പോകുന്നവരുമുണ്ട്. പൊരി വെയിലത്ത് ഇവർക്ക് ദേഹാസ്വസ്തവും അനുഭവപ്പെടാറുണ്ട്. യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് നീളത്തിൽ ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെങ്കിലും മേൽക്കൂര ഒരുക്കാത്തതാണ് യാത്രക്കാർക്ക് ദുരിതമാവുന്നത്.
കാലവർഷം മാറി തുലാവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചൂടിന്റെ കാഠിന്യം അസഹനീയമാണ്. ഇവിടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അഭാവം യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നത്. മഞ്ചേശ്വരത്തെ വളരെ തിരക്കേറിയ ടൗണുകളിലൊന്നാണ് ഹൊസംങ്കടി.ഇവിടെ പടിഞ്ഞാർ ഭാഗത്താണ് ഒട്ടുമിക്ക സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ അടക്കമുള്ള നാട്ടുകാരും,സർക്കാർ ജീവനക്കാരുമൊക്കെ ബസ് കാത്തു നിൽക്കുന്നതും ഇവിടെയാണ്. വിശാലമായതും, സൗകര്യമുള്ളതുമായ ബസ് ഷെൽട്ടർ ഹൊസംങ്കടിയിൽ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം ഇവിടെ കാസർഗോഡ് -ഉപ്പള-കുമ്പള ഭാഗങ്ങളിലേക്ക് പോകുന്ന ബസ് യാത്രക്കാർക്ക് ദേശീയപാത നിർമ്മാണ കമ്പനി ബസ് ഷെൽട്ടർ നിർമ്മിച്ചു നൽകിയിട്ടുമു ണ്ട്.
ഫോട്ടോ:ഹൊസംങ്കടി പടിഞ്ഞാർ ഭാഗത്ത് പൊരി വെയിലത്ത് ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments