Breaking News

*ഖത്തര്‍ കെഎംസിസി ഓഫീസിലെ എട്ട് കോടി കവര്‍ന്ന കേസ്; കൊയിലാണ്ടിയിലെ ബിജെപി നേതാവ് പിടിയില്‍*

കോഴിക്കോട് : ഖത്തറിലെ കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍(കെഎംസിസി) ഓഫീസില്‍നിന്ന് എട്ടുകോടി രൂപ കവര്‍ന്ന കേസില്‍ പിടിയിലായ കൊയിലാണ്ടി സ്വദേശി പരപ്പില്‍ ബാലകൃഷ്ണന്‍ ബിജെപി പ്രാദേശിക നേതാവ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി നഗരസഭ മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്ന ബാലകൃഷ്ണന്‍ ബിജെപി വിയൂര്‍ ബൂത്ത് പ്രസിഡന്റുമാണ്. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് എട്ട് കോടി കവര്‍ന്ന കേസില്‍ ഇന്നലെയാണ് ബാലകൃഷ്ണന്‍ കീഴടങ്ങിയത്.2025 സെപ്റ്റംബര്‍ 18ന് അല്‍ തുമാമയിലെ കെഎംസിസി ഓഫീസിലാണ് സംഭവം. പുലര്‍ച്ചെ ജീവനക്കാരനെ ബന്ധിയാക്കി, സ്‌ട്രോങ് റൂം തകര്‍ത്തായിരുന്നു മോഷണം. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് ഓഫീസ് റൂമിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് 31 ലക്ഷം റിയാല്‍ അക്രമി സംഘം കവരുകയായിരുന്നു.ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. കേരളത്തില്‍നിന്ന് നാലുപേരെ മോഷണത്തിനായിമാത്രം ഖത്തറിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് മോഷണംനടത്തുകയും ചെയ്‌തെന്നാണ് കേസ്. ബോംബെ ഷാജിയെന്ന ഷാജി, റാഷി, സ്വാലിഹ് തുടങ്ങി മൂന്ന് പ്രതികള്‍കൂടി കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഖത്തറില്‍ ഇവര്‍ക്ക് സഹായംചെയ്തുകൊടുത്ത മറ്റു രണ്ടുപേര്‍കൂടിയുണ്ടെന്നാണ് പോലിസ് പറയുന്നത്. പിടിയിലായ ബാലകൃഷ്ണനെ പോലിസ് ചോദ്യംചെയ്തുവരികയാണ്.മോഷണം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ കെഎംസിസി നേതൃത്വം തയ്യാറായില്ലെന്നത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, ഖത്തര്‍ കെഎംസിസിയിലെ ചിലര്‍ ഇതിനെതിരേ പരസ്യമായി രംഗത്തുവരികയും ലീഗ് നേതൃത്തിന് ഒളിച്ചുകളിയുണ്ടെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഘടനയുടെ വൈസ് പ്രസിഡന്റ് ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടി പോലിസില്‍ പരാതിനല്‍കിയത്. ആ പരാതിയില്‍ കേസെടുക്കുകയും തുടര്‍ന്ന് അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments