Breaking News

*കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന തീരദേശ മുന്നേറ്റ യാത്ര വിജയിപ്പിക്കും*__________________ *ഉദുമയിലെ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം: SDPI ഉദുമ മണ്ഡലം പ്രസിഡൻ്റ് അലീജ് മവ്വൽ*

ഉദുമ : ഉദുമ പഞ്ചായത്തിലെ ജന്മാകടപ്പുറം, ബേവൂരി, തൃക്കണ്ണാട് തുടങ്ങിയ തീരദേശ മേഖലകളിൽ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികളുടെയും സാധാരണക്കാരരായ  ജനങ്ങളുടെയും.  പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും എസ്.ഡി.പി.ഐ ഉദുമ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വർഷങ്ങളായി കടൽക്ഷോഭത്തിന്റെ ഭീതിയിലാണ് ഈ പ്രദേശങ്ങളിലെ  ജനങ്ങളും  മത്സ്യത്തൊഴിലാളികളും കഴിയുന്നത്. റോഡുകളും വീടുകളും കടലെടുത്തുപോകുന്ന ദയനീയമായ കാഴ്ചകൾ ആവർത്തിക്കുമ്പോഴും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തത് കടുത്ത അനാസ്ഥയാണ്. മാറിമാറി വരുന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ്.

നിലവിലെ സർക്കാർ കടൽഭിത്തി നിർമ്മാണത്തിനായി തുക മാറ്റിവെച്ചിട്ടും പ്രവൃത്തികൾ ആരംഭിക്കുകയോ സമയബന്ധിതമായി പൂർത്തീകരിക്കുകയോ ചെയ്യാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്. തീരദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നത് അംഗീകരിക്കാനാവില്ല.

കടൽക്ഷോഭം ഓരോ തവണയും തീരദേശവാസികളുടെ ജീവിതവും സ്വപ്നങ്ങളും തകർക്കുമ്പോൾ, സർക്കാർ ഇനിയും മൗനം തുടരരുത്. അനുവദിച്ച തുക ഉപയോഗപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ അധികൃതർ തയ്യാറാകണം.

തീരദേശ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തരുതെന്നും, കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കുന്നതുവരെ ശക്തമായ ജനകീയ ഇടപെടലുകളുമായി മുന്നോട്ടുപോകുമെന്നും എസ്.ഡി.പി.ഐ ഉദുമ മണ്ഡലം പ്രസിഡൻ്റ് അലീജ് മവ്വൽ വ്യക്തമാക്കി.  പാർട്ടിയുടെ  സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റ യാത്ര വിജയിപ്പിക്കാനും മണ്ഡലം കമ്മറ്റി തീരുമാനിച്ചു.യോഗത്തിൽ  SDPI ഉദുമ മണ്ഡലം സെക്രട്ടറി റഹീം ഉദുമ സ്വാഗതം  പറഞ്ഞു , യോഗത്തിൽ ശിഹാബ് കടവത്ത് , അഷ്റഫ് കോളിയടുക്കം , മൂസ EK , റഫീഖ് Tk , ജലീൽ മേൽപറമ്പ് , ആഷിഖ് പാലിച്ചിയടുക്കം ,  കുഞ്ഞഹമ്മദ് , ശുകൂർ എന്നിവർ പങ്കെടുത്തു മണ്ഡലം  ട്രഷർ അലി കടവത്ത്  നന്ദി പറഞ്ഞു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments