Breaking News

*"റദ്ദാക്കിയ വന്ദേഭാരത് ടിക്കറ്റിന് റീഫണ്ട് നിഷേധിച്ചു; യാത്ര ചെയ്യാത്തവർ ട്രെയിനിൽ കയറിയെന്ന് വാദിച്ചു; റെയിൽവേക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി..!"*

തിരൂരിൽ നിന്ന് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്ത കുടുംബം യാത്ര ഒഴിവാക്കിയെങ്കിലും വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റിന് റീഫണ്ട് നിഷേധിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. പരാതിക്കാരനായ ബിജോയ് എന്ന യാത്രക്കാരന് 5,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നൽകാൻ കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം തുക നൽകണമെന്നും, അല്ലാത്തപക്ഷം നഷ്ടപരിഹാരത്തുകയ്ക്ക് ഒമ്പത് ശതമാനം പലിശ നൽകേണ്ടിവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.കഴിഞ്ഞ വർഷം ഫെബ്രുവരി 18-നാണ് തിരൂരിൽ നിന്ന് കൊല്ലത്തേക്ക് കുടുംബാംഗങ്ങൾക്കായി ബിജോയ് വന്ദേഭാരത് എക്സ്പ്രസിൽ മൂന്ന് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്തത്. എന്നാൽ ഇതിൽ ഒരു ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്; മറ്റ് രണ്ട് ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലായി.ഇതോടെ കുടുംബം വന്ദേഭാരതിലെ യാത്ര വേണ്ടെന്ന് വെക്കുകയും, പണം തിരികെ ലഭിക്കുന്നതിനായി ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് തന്നെ ടിക്കറ്റ് ഡെപോസിറ്റ് റെസീപ്റ്റ് (ടി.ഡി.ആർ) വഴി അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ, ടിക്കറ്റിലെ രണ്ട് പേർ വന്ദേഭാരതിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ റീഫണ്ട് നിഷേധിക്കുകയായിരുന്നു.ഐ.ആർ.സി.ടി.സി പോർട്ടൽ വഴി പരാതി നൽകിയിട്ടും റെയിൽവേ നിലപാട് മാറ്റാത്തതിനെ തുടർന്നാണ് ബിജോയ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തവരിൽ ടിന്റു മേരി ജോർജ്, ലൂക്ക് ജോയ് തോംസൺ എന്നിവർ വന്ദേഭാരതിൽ യാത്ര ചെയ്തെന്നായിരുന്നു റെയിൽവേയുടെ വാദം.എന്നാൽ ഇത് തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാൻ റെയിൽവേക്ക് സാധിച്ചില്ല. കുടുംബം മറ്റൊരു ട്രെയിനായ നേത്രാവതി എക്സ്പ്രസിലാണ് യാത്ര ചെയ്തതെന്നും അതിന്റെ ടിക്കറ്റ് നഷ്ടപ്പെട്ടതാണെന്നും ബിജോയ് അറിയിച്ചു. വന്ദേഭാരതിൽ ഇവർ യാത്ര ചെയ്തെന്ന് തെളിയിക്കാൻ റെയിൽവേക്ക് കഴിയില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.കൂടാതെ, പരാതിക്ക് പിന്നാലെ 2025 മേയ് 16-ന് റെയിൽവേ 3,375 രൂപ റീഫണ്ട് അനുവദിക്കുകയും ജൂൺ ഒന്നിന് അത് അക്കൗണ്ടിൽ എത്തുകയും ചെയ്തിരുന്നു. യാത്രക്കാർ ട്രെയിനിൽ കയറിയെന്ന് ആദ്യം വാദിച്ച് റീഫണ്ട് നിഷേധിച്ച റെയിൽവേ, പിന്നീട് എങ്ങനെയാണ് റീഫണ്ട് അനുവദിച്ചതെന്ന ചോദ്യത്തിന് അധികൃതർക്ക് വിശദീകരണം നൽകാനായില്ല.യാത്രക്കാരുടെ പരാതി പരിഗണിക്കുന്നതിൽ റെയിൽവേ ഗുരുതര വീഴ്ച വരുത്തിയെന്നും തെളിവില്ലാതെ റീഫണ്ട് നിഷേധിച്ചെന്നും കണ്ടെത്തിയാണ് കമ്മീഷന്റെ സുപ്രധാന ഉത്തരവ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments