ഏഴ് വയസ്സ് കാരി ഇഫ ഫാത്തിമക്ക് കുമ്പള ഗ്രാമപഞ്ചായത്ത് കക്കളം കുന്ന് വാർഡിൻ്റെ ആദരം; ബുക്ക് ഓഫ് ഇന്ത്യ റെക്കോർഡിൽ ഇടംനേടി കുമ്പളയുടെ കൊച്ചുമിടുക്കി
കുമ്പള : വെറും 5 മിനിറ്റ് കൊണ്ട് 101 ജനറൽ നോളജ് ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകി 'ബുക്ക് ഓഫ് ഇന്ത്യ റെക്കോർഡ്സ്' സ്വന്തമാക്കിയ കുമ്പളയുടെ കൊച്ചുമിടുക്കി ഏഴ് വയസ്സ് കാരി ഇഫ ഫാത്തിമയെ അനുമോദിച്ചു.കക്കളം കുന്ന് വാർഡ് പരിധിയിലെ ഖിള്രിയ നഗറിൽ താമസിക്കുന്ന കബീർ - റിയാന ദമ്പതികളുടെ മകളാണ് ഈ ഏഴുവയസ്സുകാരി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ വാർഡ് മെമ്പർ പ്രൈഡ് ഉപഹാര സമർപ്പണം നടത്തി. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള അനുമോദന ഷാൾ അണിയിച്ചു.വാർഡ് മെമ്പർ എ.കെ. ആരിഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ വ്യക്തികളായ യു.എം. അബ്ദുൽ റഹ്മാൻ ബത്തേരി, കെ.പി. അബ്ദുൽ റഹ്മാൻ റേഡോ, എ.കെ. മുഹമ്മദ്, മുസ്തഫ ഹാജി, തുടങ്ങിയവർ സംബന്ധിച്ച് ആശംസകൾ അറിയിച്ചു. നാടിന് അഭിമാനമായി മാറിയ ഇസ്സ ഫാത്തിമക്ക് പ്രദേശവാസികളും അഭിനന്ദനങ്ങൾ നേർന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments