Breaking News

*ലോക പ്രമേഹ ദിനം: കാസർകോട് ഡയലൈഫിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു*

കാസർകോട് : ലോക പ്രമേഹ ദിന ത്തോടനുബന്ധിച്ച് ഡയലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പ്രമേഹ രോഗനിർണയ പരിശോധനകൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് വിദ്യാനഗറുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ വാക്കത്തോണിൽ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായി. സ്കൂൾ വിദ്യാർത്ഥികൾ, എൻ.എസ്.എസ് വളണ്ടിയർമാർ, ഡോക്ടർമാർ, നഴ്സുമാർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങി നിരവധി പേർ വാക്കത്തോണിൽ അണിനിരന്നു.കാസർകോട് ലയൺസ് ജില്ലാ ഗവർണർ ടൈറ്റസ് തോമസ്  വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രമേഹ ബോധവൽക്കരണ റാലി ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോയി പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു.തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച പ്രത്യേക ക്യാൻവാസിൽ   ഒപ്പുവെച്ച് പ്രമേഹത്തിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. Early Detection and Early Action' (നേരത്തെയുള്ള രോഗനിർണയവും സമയബന്ധിതമായ ഇടപെടലും) എന്ന സന്ദേശമാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഉയർത്തിപ്പിടിച്ചത്. പ്രമേഹം നേരത്തേ കണ്ടെത്തുന്നതിന്റെയും കൃത്യമായ ചികിത്സയിലൂടെയും ജീവിതശൈലി നിയന്ത്രണത്തിലൂടെയും രോഗസങ്കീർണതകൾ തടയുന്നതിന്റെയും പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.ഡയലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ എംഡി ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെ പ്രമേഹ ദിന സന്ദേശം കൈമാറി .ലയൺസ് ക്ലബ്ബ് വിദ്യാനഗർ പ്രസിഡൻ്റ് വിജയ കുമാർ ടി കെ, സെക്രട്ടറി പത്മനാഭ ഷെട്ടി , ട്രഷറർ വിനോദ് കുമാർ ടിവി , പ്രഭാകരൻ, അഡ്വ വിനോദ് കുമാർ കെ ,അനന്തൻ കപ്പണടുക്കം, സാലിമ ജോസഫ് ,ഡയ ലൈഫ് മാനേജർ മൻസൂർ കുമ്പള,തുടങ്ങിയവർ നേതൃത്വം നൽകി .


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments