*മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കുപറഞ്ഞു, കൊല്ലത്ത് 11കാരൻ ജീവനൊടുക്കി; കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയും മരിച്ച നിലയിൽ*
കൊല്ലം : സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നെടുമൺകാവിലും തിരുവനന്തപുരം കല്ലമ്പലത്തുമാണ് ദാരുണമായ സംഭവങ്ങളുണ്ടായത്കൊല്ലം നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ - രേഷ്‌മ ദമ്പതികളുടെ മകൻ ദേവദർശിനെയാണ് (11) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെഎൻഎസ് സെൻട്രൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ടോടെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അദ്ധ്യാപിക വിളിച്ചറിയിച്ചതിനെ തുടർന്ന് അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കല്ലമ്പലം ഞെക്കാട് സ്വദേശിനി സഞ്ജനയെയാണ് (16) ഇന്ന് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പുലർച്ചെ മൂന്ന് മണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്ന് പോയിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ സ്റ്റെയർകേസിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments