*അറബി ഭാഷ ദിന ക്വിസ് നവംബർ 14 ന് *
കാസർകോട് : അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖത്തിൽ നടത്തപ്പെടുന്ന സംസ്ഥാന തല ക്വിസിൻ്റെ കാസർകോട് റവന്യൂ ജില്ലാ ക്വിസ് മത്സരം നവംബർ പതിനാല് ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. ചടങ്ങിൽ മുൻ മന്ത്രി സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. കെ എ .എം .എ ജില്ലാ പ്രസിഡണ്ട് കല്ലമ്പലം നജീബ് അധ്യക്ഷത വഹിക്കും. വിജയി കൾക്കുള്ള സമ്മാന വിതരണവും സർട്ടിഫിക്കേറ്റ് വിതരണവും ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഒന്നാം വാർഡ് മെമ്പറുമായ സക്കീന നജീബ്, രണ്ടാം വാർഡ് മെമ്പർ ഷാഹിദ മൻസൂർ കുരിക്കൾ എന്നിവർ നിർവഹിക്കും. പ്രിൻസിപ്പാൾ ജിജി തോമസ്, ഹെഡ്മാസ്റ്റർ വിജയൻ കെ, ചെമ്മനാട് ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുൽ മുനീർ, പി.ടി.എ പ്രസിഡണ്ട് അബദുൽ ഖാദർ, സ്‌കൂൾ കൺവീനർ റഫീഖ് സി.എച്ച്, ഒ.എസ് .എ പ്രസിഡ ണ്ട് ഖലീലുള്ളാഹ് , നംഷീർ മാസ്റ്റർ, അബ്ദുൽ റഹിമാൻ മാസ്റ്റർ, ഇർഷാദ് മാസ്റ്റർ, ശമീർ മാസ്റ്റർ, യാസിർ മാസ്റ്റർ, റഫീദ ടീച്ചർ, സായിന ടീച്ചർ, സൈനുദീൻ മാസ്റ്റർ, സിറാജ് മാസ്റ്റർ എന്നിവർ സംബന്ധിക്കും. സബ് ജില്ലാതല ക്വിസ് മത്സരത്തിൽ നിന്ന് വിജയിച്ച എൽ .പി, യു .പി , ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗ ങ്ങളിൽ നിന്ന് 56 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments