കുമ്പള : മേഖലാ സംയുക്ത ജമാഅത്ത് ഖാസിയായി കൊയ്യോട് ഉമർ മുസ്‌ലിയാർ; സ്ഥാനാരോഹണം 17ന്*
കുമ്പള: കുമ്പള, പുത്തിഗെ പഞ്ചായത്തുകളിലെ ഇരുപത്തെട്ടോളം മഹല്ലുകൾ ഉൾപ്പെടുന്ന കുമ്പള മേഖലാ സംയുക്ത ജമാഅത്തിന്റെ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ്‌ലിയാരുടെ സ്ഥാനാരോഹണം നവംബർ 17 ചൊവ്വാഴ്ച നടക്കുമെന്ന് സംയുക്ത ജമാഅത്ത് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4ന് കുമ്പള ബദ് രിയ നഗറിലെ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയിലാണ് ചടങ്ങ്.പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.സമസ്ത ട്രഷറർ ശൈഖുനാ എം.ടി. അബ്ദുല്ല മുസ്‌ലിയാർ ഖാസിക്ക് ശിരോവസ്ത്രം അണിയിക്കും.കുമ്പോൽ സയ്യിദ് കെ.എസ് അലി തങ്ങൾ സ്ഥാനവസ്ത്രം അണിയിക്കും.സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് എം.എസ്. മദനി തങ്ങൾ സംയുക്ത ജമാഅത്തിന്റെ സ്നേഹോപഹാരം സമർപ്പിക്കും. സയ്യിദ് ശറഫുദ്ദീൻ തങ്ങൾ റബ്ബാനി ഷാൾ അണിയിക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ബി.കെ. അബ്ദുൽ ഖാദർ മുസ്‌ലിയാർ അൽഖാസിമി അനുമോദന പ്രഭാഷണം നടത്തും. അബ്ബാസ് ഫൈസി പുത്തിഗെ ഖാസിയെ പരിചയപ്പെടുത്തും.സയ്യിദ് യഹ്‌യ തങ്ങൾ അൽഹാദി കുമ്പോൽ, എം.എൽ.എമാരായ എ.കെ.എം. അഷ്‌റഫ്, കല്ലട്ര മാഹിൻ ഹാജി, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ, കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, മംഗൽപാടി–പൈവളികെ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ചേരാൽ, ജനറൽ സെക്രട്ടറി ടി.എ. മൂസ തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിൽ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഐ.കെ. അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ സ്വാഗതവും വർക്കിങ് സെക്രട്ടറി ബി.എ. റഹ്മാൻ ആരിക്കാടി നന്ദിയും പറയും.വാർത്താസമ്മേളനത്തിൽ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഐ.കെ. അബ്ദുല്ല കുഞ്ഞി, ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ, വർക്കിങ് സെക്രട്ടറി ബി.എ. റഹ്മാൻ ആരിക്കാടി, വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല ഹാജി താജ്, മുഹമ്മദ് കുഞ്ഞി കൊയിപ്പാടി, സെക്രട്ടറി എ.എം. മുഹമ്മദ് ബദ്രിയ നഗർ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments