*സ്കൂളുകളില്‍ സംഘ്പരിവാര്‍ പ്രസിദ്ധീകരണത്തിൻ്റെ പരീക്ഷ; അനുമതി റദ്ദാക്കാൻ നിര്‍ദേശിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ*
തിരുവനന്തപുരം : കേരളത്തിലെ സ്കൂളുകളില്‍ സംഘ്പരിവാർ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ 'മയില്‍പ്പീലി' മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'യങ് സ്കോളർ എക്സാം' എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്കിയ സംഭവത്തില്‍ നടപടിയുമായി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പരീക്ഷ നടത്താൻ നല്കിയ അനുമതി റദ്ദാക്കാൻ മന്ത്രി നിർദേശിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. നേരത്തെ സംഭവത്തില്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.ആർഎസ്എസ് ആഭിമുഖ്യമുള്ള അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും മയില്‍പ്പീലി മാസികയും സഹകരിച്ച് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പരീക്ഷ നടത്താൻ അനുമതി നല്‍കിയത്. ഇത് ആദ്യമായാണ് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തില്‍ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നല്‍കുന്നത്.

വാർത്തകൾക്കും പരസ്യം നല്‍കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments