Breaking News

* യു.ഡി.ഐ.ഡി കാർഡിന് (യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി) സംസ്ഥാനത്ത് കാത്തിരിക്കുന്നത് 25,000 ഭിന്നശേഷിക്കാർ *

ഭിന്നശേഷിക്കാരുടെ  ആനുകൂല്യ ങ്ങൾക്കുള്ള യു.ഡി.ഐ.ഡി കാർഡിന് (യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി) സംസ്ഥാനത്ത് കാത്തിരിക്കുന്നത് 25,000 ഭിന്നശേഷിക്കാർ. 24,647 അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. 14,298 അപേക്ഷകൾക്ക് ആറുമാസത്തിലേറെ പഴക്കവുമുണ്ട്.രാജ്യത്തുടനീളം ഉപയോഗിക്കാവുന്ന ദേശീയ ഏകീകൃത തിരിച്ചറിയൽ കാർഡാണിത്. കാർഡ് കിട്ടാത്തതിനാൽ ആനുകൂല്യങ്ങളും വൈകുകയാണ്. ഭിന്നശേഷി സ്ഥിരീകരിക്കാനും പെൻഷൻ, വിദ്യാഭ്യാസ ആനുകൂല്യം, തൊഴിൽ സംവരണം തുടങ്ങിയവയ്‌ക്കും ഇത് ആവശ്യമാണ്. ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്കും ധനസഹായമുണ്ട്.അംഗപരിമിതിയുടെ സ്വഭാവവും തോതും പരിശോധിച്ചാണ് കാർഡ് അനുവദിക്കുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഏഴംഗ മെഡിക്കൽ ബോർഡുണ്ട്. ഓർത്തോ, സൈക്യാട്രി, ഇ.എൻ.ടി, ജനറൽ ഫിസിഷ്യൻ തുടങ്ങിയ ഡോക്ടർമാരുൾപ്പെട്ടതാണ് ബോർഡ്. ഇവർ പ്രതിമാസം യോഗം ചേർന്ന് സർട്ടിഫിക്കറ്റ് നൽകണം. എന്നാൽ പലയിടങ്ങളിലും യോഗങ്ങൾക്ക് മാസങ്ങളുടെ ഇടവേളയുണ്ട്. ഡോക്ടർമാരുടെ ജോലിഭാരം കാരണം അപേക്ഷ പരിഗണിക്കാൻ വൈകുന്നുവെന്നാണ് വിശദീകരണം. കൂടുതൽ ആശുപത്രികളിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുണ്ട്മാസങ്ങൾ അടയിരിക്കുംശരാശരി 240 ദിവസമെടുക്കും കേരളത്തിൽ കാർഡ് ലഭിക്കാൻ. മണിപ്പൂർ മാത്രമേ കേരളത്തിന് പിന്നിലൂള്ളൂ, 323 ദിവസം. മേഘാലയിൽ അഞ്ചു ദിവസം മതി. മിസോറാം-12, തമിഴ്നാട്-79, ഗുജറാത്ത് - 98 കർണാടക-116 എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ അവസ്ഥ. കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ കണക്കാണിത്.കൂടുതൽ മലപ്പുറത്ത്സംസ്ഥാനത്ത്കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്നത് മലപ്പുറത്താണ്- അപേക്ഷ കെട്ടിക്കിടക്കുന്നത് മലപ്പുറത്താണ്- 3,996. തിരുവനന്തപുരത്ത് 3,241 അപേക്ഷ. കുറവ് വയനാട്ടിൽ - 198.ജില്ല......................................അപേക്ഷകൾ...........മാസത്തിലധികം പഴക്കമുള്ളത് തിരുവനന്തപുരം....................3,241.....................................1,858 മലപ്പുറം....................................3,996......................................2,310 കൊല്ലം ....................................2,648.......................................1,809 കോഴിക്കോട്...........................2,589.......................................1,415 തൃശൂർ....................................1,824.......................................1,068 ഇടുക്കി.....................................1,751......................................1,212 ആലപ്പുഴ..................................1,627......................................1,143 പാലക്കാട്................................1,516........................................974 കണ്ണൂർ....................................1,362........................................610 എറണാകുളം.........................1,019.........................................282 കോട്ടയം..................................996..........................................656 പത്തനംതിട്ട............................620..........................................333 കാസർകോട്...........................583..........................................568 വയനാട് ..................................198


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments