**ബാബറി മസ്ജിദ് തകർച്ചയെത്തുടർന്നുള്ള കലാപത്തിനിടെ നടന്ന കൊലപാതകം: 26 വർഷമായി ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി ഹൈദരാബാദിൽ വെച്ച് കാസറഗോഡ് പോലീസിൻ്റെ പിടിയിൽ*
കാസറഗോഡ് : 1992 ഡിസംബറിൽ കാസറഗോഡ് തളങ്കര കടവത്ത് ഓട്ടോറിക്ഷാ ഡ്രൈവർ വിനോദ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ കാസറഗോഡ് പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. തളങ്കര സെറാമിക്സ് റോഡിലെ ഗബ്ബർ അബ്ദുൾ ഖാദറിന്റെ മകൻ അഷ്റഫിനെയാണ് പോലീസ് പിടികൂടിയത്.ബാബറി മസ്ജിദ് തകർച്ചയെത്തുടർന്നുണ്ടായ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൊലപാതകം നടന്നത്. 1992-ൽ കാസറഗോഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 646/1992 (LP കേസ് നമ്പർ 32/2003) കേസിലാണ് ഇപ്പോൾ നിർണ്ണായക അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐ.പി.സി 153(A), 302, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.**ആൾമാറാട്ടം നടത്തി 30 വർഷം ഹൈദരാബാദിൽ**കേസിൽ പ്രതിയായതിനെത്തുടർന്ന് നാടുവിട്ട അഷ്റഫ്, കഴിഞ്ഞ 30 വർഷത്തോളമായി തെലങ്കാനയിലെ ഹൈദരാബാദിൽ ആൾമാറാട്ടം നടത്തി കഴിയുകയായിരുന്നു. ചന്ദ്രയാൻഗുട്ട കേശവഗിരി ഇന്ദിരാനഗറിലെ 192/A-2 എന്ന വിലാസത്തിൽ 'അബ്ബാസ് മുഹമ്മദ് അലി' (പിതാവ്: മുഹമ്മദ് അലി) എന്ന വ്യാജപേരിലാണ് ഇയാൾ താമസിച്ചിരുന്നത്.**കേസിന്റെ പശ്ചാത്തലം**ആകെ മൂന്ന് പ്രതികളുണ്ടായിരുന്ന ഈ കേസിൽ, വിനോദ് കുമാർ മരിക്കുന്നതിന് മുൻപ് ഡോക്ടർക്കും ബന്ധുക്കൾക്കും നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെ 2009 മാർച്ചിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുകയും സംരക്ഷണം നൽകുകയും ചെയ്തതിന് മൂന്നാം പ്രതിയെ ഐ.പി.സി 212-ാം വകുപ്പ് പ്രകാരം നേരത്തെ ശിക്ഷിച്ചിരുന്നു.ജില്ലാ പോലീസ് മേധാവി ശ്രീ. നിധിൻരാജ് പി. ഐ.പി.എസിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സമർത്ഥമായി വലയിലാക്കിയത്. എസ്.ഐ. നാരായണൻ നായർ, അബൂബക്കർ കല്ലായി, എ.എസ്.ഐ. ഷാജു സി.വി., സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് എൻ. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments