Breaking News

*ഏകാധിപത്യം ഉപാസിക്കുവാനുള്ള ബിജെപി ശ്രമം ഇന്ത്യൻ ജനത അനുവദിക്കില്ല - പി .കെ ഫൈസൽ*

കാസർഗോഡ് : നാനാജാതി മതസ്ഥരും വിവിധ ഭാഷകളും, സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ ഭാരതത്തെ ജനാധിപത്യവും, മതേതരത്വവും അടിസ്ഥാന ശിലയായ ഭരണഘടനയും പ്രധാനം ചെയ്ത് ലോകത്തിന് മാതൃകയായി ഇന്ത്യാ രാജ്യത്തെ കെട്ടിപ്പടുത്തത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവായിരുന്നെന്ന് ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസൽ അനുസ്മരിച്ചു. സഹനസമരത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം സമ്പാദിച്ചതിനുശേഷം അധികാരം കയ്യിലെത്തിയപ്പോൾ ജനങ്ങളെ ചവിട്ടിയരക്കുന്ന മദയാനയാകാനല്ല ജവാഹർലാൽ നെഹ്റു ശ്രമിച്ചത്. ഏറ്റവും പാവപ്പെട്ട അടിസ്ഥാന വിഭാഗത്തിനും കൂടി ഭരണത്തിന്റെ പങ്കാളിത്തം വഹിക്കാനുള്ള രാഷ്ട്രീയ അവസരമുണ്ടാകണമെന്ന ഉന്നത ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി പ്രായപൂർത്തി വോട്ടവകാശം സൂക്ഷ്മതയോടെ നടപ്പിൽ വരുത്തി ജനാധിപത്യ സർക്കാരുകൾക്ക് രൂപം നൽകി എന്നതാണ് നെഹ്റുവിൻറെ പ്രസക്തി. ഏറെ ത്യാഗം സഹിച്ച് നെഹ്റുവിന്റെ പിൻഗാമികളായ കോൺഗ്രസ് പ്രധാനമന്ത്രിമാരും ഈ ലക്ഷ്യം കൈവരിക്കുന്നതിനായി മുന്നോട്ടു പോയെങ്കിലും, ഇന്ത്യ ഭരിക്കുന്ന ബിജെപി ഗവൺമെന്റ് എല്ലാം തകർത്ത് ഏകാധിപത്യം ഉപാസിക്കുവാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ ഇന്ത്യൻ ജനത അനുവദിക്കില്ലെന്നും പി .കെ ഫൈസൽ ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്റുവിന്റെ നൂറ്റിമുപ്പത്തിഏഴാമത് ജന്മ വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറി എം .സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. നേതാക്കളായ വി.ആർ വിദ്യാസാഗർ, അഡ്വ. പി .വി സുരേഷ്, ഡോ: കെ .വി ശശിധരൻ, രാജൻ പെരിയ, കെ. ഖാലിദ്, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ. ലക്ഷ്മണ പ്രഭു, എം. രാജീവൻ നമ്പ്യാർ, കെ .വി ഭക്തവത്സലൻ, ഖാദർ മാന്യ, ഉഷ അർജുനൻ, എ. അബ്ദുൽ റസാഖ്, യു. വേലായുധൻ, മഹമൂദ് വട്ടേക്കാട്, രവി പൂജാരി, അർജുനൻ തായലങ്ങാടി, എ. പുരുഷോത്തമൻ നായർ, കമലാക്ഷ സുവർണ്ണ   എന്നിവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments