*റവന്യു ജില്ല ശാസ്ത്രോത്സവം 9,10 തിയ്യതികളിൽ നായന്മാർമൂല ടി ഐ എച്ച് എസ് സ്കൂളിൽ*
കാസർകോട് : ഈ മാസം 9,10 തിയ്യതികളിലായി നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന റവന്യു ജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശാസ്ത്രമേളയോടൊപ്പം കണ്ണൂർ,കാസർകോട് ജില്ലകളിലെ വെക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളുടെ സ്കിൽ ഫെസ്റ്റും നടക്കും.ജില്ലയിലെ ഏഴ് ഉപജില്ല മത്സരങ്ങളിൽ നിന്നും ഹൈസ്കൂൾ,ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ് ജില്ലാ ശാസ്ത്രോത്സവത്തിൽ മത്സരിക്കുന്നത്.ഒന്നാം ദിനമായ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ മത്സരങ്ങൾക്ക് തുടക്കമാവും.ആദ്യ ദിനം പ്രവൃത്തി പരിചയ മേളയിൽ 70 ഇനങ്ങളിലായി 836 കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കില് ഫെസ്റ്റിൽ 18 ഇനങ്ങളിലായി 310 കുട്ടികളും ഐ ടി മേളയിൽ 10 ഇനങ്ങളിലായി 207 കുട്ടികളും മത്സരിക്കും.രണ്ടാം ദിനം ഗണിത ശാസ്ത്ര മേളയിൽ 24 ഇനങ്ങളിലായി 420 കുട്ടികളും വെക്കേഷണൽ ഹയർ സെക്കൻഡറി സ്കിൽ ഫെസ്റ്റിൽ 18 ഇനങ്ങളിലായി 132 കുട്ടികളും സാമൂഹ്യ ശാസ്ത്ര മേളയിൽ 23 ഇനങ്ങളിലായി 283 കുട്ടികളും ശാസ്ത്ര മേളയിൽ 29 ഇനങ്ങളിലായി 586 കുട്ടികളും മത്സരിക്കാൻ എത്തും.മത്സര വേദിക്കായി വിദ്യാലയത്തിലെ അഞ്ച് ബ്ലോക്കുകളിലായി 85 ക്ലാസ് മുറികളും 41 സ്റ്റാളുകളും രണ്ടു ദിവസങ്ങളിലായി സജ്ജീകരിക്കും.മത്സര ഇനങ്ങളും വേദികളും എളുപ്പത്തിൽ കണ്ടെത്തുന്നതിനായി പ്രത്യേകമായ ക്യു ആർ കോഡ് സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.രണ്ടാം ദിനം വി എച്ച് എസ് ഇ സ്കിൽ ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും.രണ്ടു ദിവസങ്ങളിലായി മത്സരാർത്ഥികളും വിധികർത്താക്കളും മത്സര നടത്തിപ്പുകാരും അടക്കം എണ്ണായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മേളയുടെ ഭാഗമായ ശാസ്ത്രനാടകം,ശാസ്ത്ര ക്വിസ് എന്നിവ നേരത്തെ പൂർത്തിയായി.മേളയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.മേളയുടെ ഭാഗമായി എത്തിച്ചേരുന്ന മുഴുവൻ പേർക്കും രണ്ട് ദിവസങ്ങളിലും പായസം അടക്കമുള്ള വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കും.ആവശ്യക്കാർക്ക് പ്രഭാത ഭക്ഷണവും നൽകും.ഭക്ഷണ വിതരണത്തിനായി മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും മത്സര നടത്തിപ്പുകാർക്കും വെവ്വേറെ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന മുഴുവൻ മത്സരാർത്ഥികൾക്കും പ്രത്യേകം തയ്യാറാക്കിയ ട്രോഫികളും വിവിധ ഗ്രേഡുകൾ നേടുന്ന മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകും.വിവിധ മേഖലകളിൽ ചാമ്പ്യൻഷിപ്പ് നേടുന്ന സ്കൂളുകൾക്കും ഉപജില്ലകൾക്കും ആകർഷകമായ ട്രോഫികളാണ് തയ്യാറാക്കിയിട്ടുള്ളത്.പ്രത്യേകം തയ്യാറാക്കിയ ട്രോഫി പവലിയനിൽ മത്സരഫലം പുറത്തുവന്ന ഉടനെ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.ഹരിതചട്ടം പാലിച്ചാണ് മേളയുടെ സംഘാടനം.ഇതിനായി ജില്ലാ ശുചിത്വ മിഷനും ചെങ്കള ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേനയുമായി ചേർന്ന് പ്രത്യേക വളണ്ടിയർമാരുടെ നേതൃത്വത്തിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.ക്രമസമാധാന പാലനത്തിന്റെ ഭാഗമായി വിദ്യാനഗർ പോലീസുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.അത്യാഹിതങ്ങൾ നേരിടുന്നതിനായി അഗ്നിശമനസേനയുടെ പ്രത്യേക യൂണിറ്റിൻ്റെ സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.മത്സരാർത്ഥികളെ കൊണ്ടു വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് തൊട്ടടുത്ത സിവിൽ സ്റ്റേഷൻ വളപ്പിലും മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിലുമാണ്.മേളയുടെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.പ്ലാസ്റ്റിക് രഹിതവും പരിസ്ഥിതി സൗഹൃദവുമായ മേള എന്ന ലക്ഷ്യം മുൻനിർത്തി ഗ്രീൻ പ്രോട്ടോകോൾ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഓല മെടയൽ മത്സരം ഏറെ ശ്രദ്ധേയമായിരുന്നു.മേളയുടെ ഉദ്ഘാടന സമാപന പരിപാടികളിൽ സംബന്ധിക്കുന്ന അതിഥികളെ സ്വീകരിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പേപ്പർ പുഷ്പ നിർമ്മാണ മത്സരം മേളയുടെ പ്രത്യേകതയാണ്.രണ്ടു ദിവസങ്ങളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിൻറെ വിഭവസമാഹരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ വിഭവ സമാഹരണ മത്സരം ഏറെ ശ്രദ്ധേയമായിരുന്നു. പ്രചരണ സമിതി നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.വിധി നിർണയത്തിനെത്തുന്ന മറ്റു ജില്ലകളിൽ നിന്നുള്ള അധ്യാപകർക്ക് റയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂളിലെത്തിച്ചേരുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.മേളയുടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ 11 മണി മുതൽ സ്കൂളിൽ ആരംഭിച്ചു.മത്സരാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി ചെങ്കള പി എച്ച് സി,മാലിക് ദിനാർ ആശുപത്രി എന്നിവരുടെ സഹായത്തോടെ പ്രത്യേക കൗണ്ടറുകളും ഡോക്ടർമാരുടെയുംനേഴ്സുമാരുടെയും മുഴുവൻ സമയ സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രചരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തിയ വിളംബര ജാഥയിൽ വിദ്യാലയത്തിലെ എൻ എസ് എസ്,എസ് പി സി,ജെ ആർ സി,കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ അണി നിരന്നു.മേളയുടെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും.കല്ലട്ര മാഹിൻ എംഎൽഎ അധ്യക്ഷത വഹിക്കും.ലോഗോ ഡിസൈൻ ചെയ്ത സ്റ്റെഫി ഭീമനടിക്കുള്ള ഉപഹാര സമർപ്പണം എ കെ എം അഷ്റഫ് എംഎൽഎ നിർവഹിക്കും.കെ നീലകണ്ഠൻ എംഎൽഎ മുഖ്യാതിഥിയായി സംബന്ധിക്കും.സമാപനം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷത വഹിക്കും.അഡ്വ:ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ,സന്ദീപ് വാര്യർ എംഎൽഎ മുഖ്യാതിഥികളായി പങ്കെടുക്കും.ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ഉപജില്ലകൾക്കുള്ള സമ്മാനദാനം ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഐ എഎസും വ്യക്തിഗത വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐപിഎസും നിർവഹിക്കും.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ സംബന്ധിക്കും.പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ1 ഉല്ലാസ് ഡി (ഡി ഡി ഇ പ്രതിനിധി) അക്കൗണ്ട്സ് ഓഫീസർ,ഡി ഡി ഇ ഓഫീസ്2 എ മുഹമ്മദ് ബഷീർ (സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ജന.സെക്രട്ടറി)3 അബ്ദുല്ലക്കുഞ്ഞി കെ(പ്രിൻസിപ്പാൾ)4 പി കെ അനിൽ കുമാർ(ഹെഡ് മാസ്റ്റർ)5 മുഹമ്മദ് അസ്ലം എ എൽ (മീഡിയ കമ്മിറ്റി ചെയർമാൻ)6 മുഹമ്മദ് സമീർ (മീഡിയ കമ്മിറ്റി കൺവീനർ)

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments