Breaking News

*വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് രാജീവ് പുരസ്കാർ നൽകി ആദരിച്ചു*

കാഞ്ഞങ്ങാട് :  വിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് രാജീവ് പുരസ്കാർ നൽകി ആദരിച്ചുകല്ലിങ്കാൽ: പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ രാജീവ് പുരസ്കാർ നൽകി അനുമോദിച്ചു.ക്ലബ്ബ് പ്രസിഡന്റ് കെ. നാരായണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ കാനത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി. നിശാന്ത് മുഖ്യപ്രഭാഷണം നടത്തി.കെ.വി. രമേശൻ, ചന്ദ്രൻ വളപ്പിൽ, വിഷ്ണു കെ.പി., അനുരാജൻ, ഉദയകുമാർ കെ.പി., കെ.സി. ശശി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ പഠനമികവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രാജീവ് പുരസ്കാർ ഏർപ്പെടുത്തി അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments