Breaking News

* ഒളവറ ഗ്രന്ഥാലയം വനിതാ വേദി:സുംബാ നൃത്ത പരിശീലനം ആരംഭിച്ചു *

തൃക്കരിപ്പൂർ : മാനസിക സമ്മർദ്ദം കുറയ്ക്കുക ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക ശരീര ഭാരം കുറയ്ക്കുക തുടങ്ങി ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്ന സംഗീതത്തിന്റെ അകമ്പടിയോടെയുള്ള സുംബാ നൃത്തച്ചുവടുകൾക്ക് ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു.       ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിശീലനത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു.      വനിതാ വേദി പ്രസിഡണ്ട് ശ്രീജ സന്തോഷ് അധ്യക്ഷയായി.കൺവീനർ ആശാ പവിത്രൻ,ട്രെയിനർ കെ.നവ്യ,ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ,സെക്രട്ടറി സി.ദാമോദരൻ,ടി.വി. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : സുംബാ നൃത്ത പരിശീലനത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ.പ്രസന്ന നിർവ്വഹിക്കുന്നു. 

ഫോട്ടോ  : സുംബാ നൃത്ത പഠിതാക്കൾ സംഘാടകർക്കൊപ്പം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments