* മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് ലൈബ്രറിയിൽ സംഘടിപ്പിച്ച "ഹ്യൂമൻ ലൈബ്രറി'' സംവാദം ശ്രദ്ധേയമായി *
മൊഗ്രാൽ : പുസ്തക വായനയിലൂടെ അറിവ് നേടുന്നതിലുപരി, ഒരു മനുഷ്യന്റെ ജീവിതാനുഭവങ്ങൾ കേട്ടറിഞ്ഞ് മനുഷ്യൻ തന്നെ പുസ്തകമായി മാറുന്ന നവ്യാനുഭവമായിരുന്നു മൊഗ്രാൽ ജിവിഎച്ച്എസ്എസ് ൽ സംഘടിപ്പിച്ച ഹ്യൂമൻ ലൈബ്രറി സംവാദം. മൊഗ്രാലിലെ മാപ്പിള കലകളുടെ ചരിത്ര സൂക്ഷിപ്പുകാരനും, എഴുത്തുകാരനുമായ ബഷീർ അഹ്‌മദ് സിദ്ദീഖ് മൊഗ്രാലായിരുന്നു മുഖ്യാതിഥി. കൗതുകമുണർത്തുന്ന ചോദ്യങ്ങളുമായി വിദ്യാർത്ഥികൾ എഴുത്തുകാരനെ 'വായിച്ചറിയുകയായിരുന്നു'.ചടങ്ങിൽഎസ്.എം.സി. ചെയർമാൻ റിയാസ് കരീം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ജാൻസി ചെല്ലപ്പൻ, സ്റ്റാഫ് സെക്രട്ടറി എഫ്.എച്ച്. തസ്‌നീം, എം.പി.ടി.എ. പ്രസിഡന്റ് കുഞ്ഞു മൊയ്‌ദീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രോഗ്രാംകോർഡിനേറ്റർമാരായ റഷീദ കെ., വിജുമോൻ പയ്യടത്ത്, ലൈബ്രറി ഇൻ ചാർജ് അഷ്‌റഫ് പുത്തലത്ത് എന്നിവരും, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ഫാത്തിമ ശാമില,മറിയം നർഗീസ്, മുഹമ്മദ് അദ്നാൻ, അബ്ബാസ് അനസ്, സൈനബത്ത് റൗഹ,ഫിൽസ ഖദീജ,അയിഷാത് നഷ്വ,ഹലീമ, മുഹമ്മദ് മുഫീദ്, ഫാത്തിമ അർവ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.ഫോട്ടോ:മൊ ഗ്രാൽ ജിവിഎച്ച്എസ്എസ് ൽ സംഘടിപ്പിച്ച "ഹ്യൂമൻ ലൈബ്രറി'' പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന പൗരപ്രമുഖൻ ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments