*ഉന്നതാധികാര സമിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ:പുഴകളിൽ നിന്ന് മണൽ വാരൽ,നടപടി അനിശ്ചിതത്വത്തൽിൽ *
കാസർഗോഡ് : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള സർക്കാർ നടപടി അനിശ്ചിതത്വത്തിൽ. നദികളിൽ നിന്നുള്ള മണലൂറ്റ് പൂർണ്ണമായും അവസാനിപ്പിക്കാനും, ഡാമുകളിൽ നിന്നും മണൽവാരുന്നതിന് പ്രാധാന്യം നൽകാനും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാർശ ചെയ്തതോടുകൂടിയാണ് നദികളിൽ നിന്നുള്ള മണൽവാരൽ അനശ്ചിതത്വത്തിലായത്.പുഴ മണലിന് പകരം ഡാമിലെ മണൽ ബി ഐ എസ് നിലവാരമുള്ളതാണെന്നും സമിതി കോടതിയിൽ സമർപ്പിച്ച രൂപരേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്നുവർഷത്തിനുള്ളിൽ നദികളിൽ നിന്നുള്ള മണലെടുപ്പ് ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് ചന്ദ്രപ്രകാശ് ഗോയൽ അധ്യക്ഷനായ സമിതി നിർദ്ദേശിച്ചിട്ടുള്ളത്.ഡാമുകളിൽ അടിഞ്ഞുകൂടുന്ന മണൽ പത്ത് വർഷത്തെ പദ്ധതിയായി ഖനനം ചെയ്യാം.ഇത് മണൽ ലഭ്യത ഉറപ്പാക്കുന്നതിനോടൊപ്പം ഡാമുകളുടെ സംരക്ഷണ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിലൂടെ നേടാൻ കഴിയുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.15 വർഷത്തിലേറെ പഴക്കമുള്ള ഡാമുകൾ പരിശോധിച്ചു അനുയോജ്യമായ ഡാമുകളെ കണ്ടെത്തി ഓരോ വർഷവും മണൽ നീക്കണം.അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇതിന് കരാർ നൽകി തുടങ്ങണമെന്നും,മണൽ സുതാര്യമായ രീതിയിൽ വിൽക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലയിൽനിന്ന് ഉപ്പള,മൊഗ്രാൽ, ചന്ദ്രഗിരി പുഴകളിൽ നിന്നാണ് നേരത്തെ സംസ്ഥാന സർക്കാർ തീരുമാനപ്രകാരം മണൽവാരാൻ അനുമതി ലഭിച്ചത്.ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് നദികളിൽ നിന്ന് മണലെടുപ്പിനെതിരെയുള്ള ഉന്നതാധികാര സമിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ വന്നിരിക്കുന്നത്. മണലെടുപ്പ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് ആശ്രയിച്ചായി രിക്കും ഇനി ഈ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. പുഴകളിൽ അമിതമായി മണൽ അടിഞ്ഞുകൂടുന്നത് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും, നദി തടത്തിൽ ആഴം കുറയുകയും ചെയ്യുന്നുവെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന സർക്കാർ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി നൽകിയത്. മഴക്കാലത്ത് പുഴ ഗതിമാറി ഒഴുകുന്നതിനും,പ്രളയത്തിന് സമാനമായ വെള്ളപ്പൊക്കത്തിനും കാരണമാവുന്നുവെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യമാണ് റവന്യൂ വകുപ്പ് നടത്തിയ പഠനത്തിൽ (സാൻഡ് ഓഡിറ്റ്) ഇങ്ങനെയൊരു നിർദ്ദേശം സർക്കാറിന് മുന്നിൽ വെച്ചത്.ഇത് തത്വത്തിൽ സർക്കാർ അംഗീകരിക്കുകയും ചെയ്തു.ഇതിന് സംസ്ഥാന പരിസ്ഥിതി,ജിയോളജി വകുപ്പുകളുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.ഉന്നതാധികാര സമിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ ഇനി കേന്ദ്രസർക്കാറിന്റെ കൂടി അനുമതി ലഭ്യമാക്കേണ്ടി വരും.ഫോട്ടോ:മണൽ വാരലിന് ജില്ലയിൽ പരിഗണിക്കുന്ന മൊഗ്രാൽ പുഴ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments