Breaking News

*മിഷൻ ബെറ്റർ ടുമാറോ - പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു*

തിരൂർ : ദിശാബോധവും അർപ്പണ മനോഭാവവുമുള്ള യുവതലമുറയെ നാളെക്കായി വാർത്തെടുക്കുന്നതിനായി എ.ഡി.ജി.പി. പി.വിജയൻ ഐ.പി.എസിൻ്റെ ആശയത്തിൽ പിറവിയെടുത്തമിഷൻ ബെറ്റർ ടുമാറോ (MBT) യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന CEEP എന്ന  കരിയർ ഗൈഡൻസ് പദ്ധതിയുടെ 2026 - 2028 കാലത്തേരുള്ള മൂന്നാം ബാച്ചിന്റെ ഉദ്ഘാടനം തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജിൽ ബഹു: തിരൂർ ഡി.വൈ.എസ്.പി ശ്രീ: സിദ്ദിഖ് നിർവ്വഹിച്ചു. MBT ട്രസ്‌റ്റംഗം ശ്രീ. ആഷിഖ് കൈനിക്കരയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന MBT മലപ്പുറം ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരി ശ്രീ:ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.ടി.ഇബ്നുൽ വഫ CEEP ന്റെ വിവിധ പദ്ധതികളെ പരിചയപ്പെടുത്തി. തിരൂർ എസ്.എച്ച്.ഒ ശ്രീ: ജലീൽ കറുത്തേടത്ത് വിശിഷ്ടാതിഥിയായിരുന്നു. MBT ജോയിന്റ് സെക്രട്ടറി തസ്നീം കമറുദ്ദീൻ സ്വാഗതവും ഷെരീഫ് നന്ദിയും പറഞ്ഞു.തിരൂരിലും സമീപപ്രദേശങ്ങളിലുമുള്ള സർക്കാർ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അറുപത് വിദ്യാർത്ഥികൾക്ക് രണ്ടു വർഷം നീണ്ടു.നിൽക്കുന്ന പ്രത്യേക പരിശീലനവും മാർഗനിർദേശവും നൽകുകയാണ് CEEP കരിയർ ഗൈഡൻസ് പദ്ധതിയുടെ ലക്ഷ്യം.വിദ്യാർത്ഥികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ജീവിത നൈപുണ്യങ്ങൾ വളർത്തുന്നതിനും അവസരമൊരുക്കുന്ന രീതിയിലാണ് പരിശീലന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് 60 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി കേരളത്തിലെ പ്രശസ്ത പരിശീലകൻ ശ്രീ. ബ്രഹ്മനായകം മഹാദേവൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലന ക്ലാസ്സ് നടത്തി. .തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗം മേധാവി ശ്രീ: മുഹമ്മദ് സിയാദ്, NSS ഓഫിസർ അൻവർ, MBT തിരൂർ പ്രതിനിധികളായ ശ്രീ: ജലീൽ കൈനിക്കര, സുബ്രഹ്മണ്യൻ, അഡ്വ.വിക്രമികുമാർ മുല്ലശ്ശേരി, എ.കെ.പ്രേമചന്ദ്രൻ, കമർഷാ, ജലീൽ പിലാക്കൽ, റഷീദ് ചക്കിങ്ങൽ, വി എ അൻവർ സാദത്ത് , തുടങ്ങിയവർ  സംബന്ധിച്ചു.തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ  പരിപാടിയുടെ സംഘാടനം നിർവഹിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments