*പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം; നാല് കോച്ചുകൾ പൂർണമായും കത്തി നശിച്ചു*
പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് തീപിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. അമൃത്സറിൽനിന്ന് ന്യൂ ജൽപായ്ഗുരയിലേക്ക് പോകുകയായിരുന്ന കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകളിലാണ് തീപിടിച്ചത്. പഞ്ചാബിലെ സാരായി ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപമുള്ള വയലിനടുത്തായാണ് അപകടമുണ്ടായത്.
തീപിടിച്ചയുടൻ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ട്രെയിൻ നിശ്ചലാവുകയും ചെയ്തു. ഇത് പരിഭ്രാന്തരായ യാത്രക്കാരെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ സഹായിച്ചു. ട്രയിനിന്റെ എഞ്ചിനിൽനിന്ന് അഞ്ചാമത്തെ കോച്ചിലാണ് തീപിടിച്ചത്. പിന്നീട് ബാക്കി കോച്ചുകളിലേക്ക് പടരുകയായിരുന്നു. ഉടൻതന്നെ റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments