*കണ്ണീരിന്റെ നാളുകൾക്ക് വിട; ദുരന്തങ്ങളെ അതിജീവിച്ച് ശ്രുതിക്ക് പുതുജീവിതം*
തൃശൂർ : വയനാട് ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായ ശ്രുതി സുരേഷിന്റെ ജീവിതത്തിലെ പുത്തൻ അധ്യായത്തിന് തുടക്കം. ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതയായി. വയനാട് കളക്ടറേറ്റിലെ റവന്യു വകുപ്പ് ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരൻ. മുൻ മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ ശ്രുതിക്ക് നഷ്ടമായിരുന്നു. പിന്നീട് വിവാഹം നിശ്ചയിച്ചിരുന്ന ജെൻസൻ വാഹനാപകടത്തിൽ മരിക്കുകയും ചെയ്തിരുന്നു. ഈ സങ്കടങ്ങളെയെല്ലാം അതിജീവിച്ചാണ് ശ്രുതി ഇപ്പോൾ പുതുജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments