Breaking News

*ആക്റ്റ് പുരസ്കാരം പ്രശസ്ത നടി ശാന്തകുമാരിക്ക് സമ്മാനിച്ചു *

തിരൂർ : തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്ടറ്റ് തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിക്കുന്ന 19-ാം നാടകമേളയോടനുബന്ധിച്ച് ഈ വർഷത്തെ ആക്റ്റ് പുരസ്കാരം പ്രശസ്ത നാടക സിനിമ താരം മലയാളത്തിന്റെ ഭാവനടി ശ്രീമതി ശാന്തകുമാരിക്ക് നാടകമേളയുടെ ജനറൽ കൺവീനർ അഡ്വ വിക്രമകുമാർ മുല്ലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിച്ചു. കലയില്ലാത്തിടത്ത് കലാപം വളരുമെന്നതാണ് ചരിത്രമെന്ന് അദ്ദേഹം പറഞ്ഞു.കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ കെ. മുരളീധരൻ വിശിഷ്ടാതിഥിയായിരുന്നു. ആക്റ്റ് ജനറൽ സെക്രട്ടറി കരീം മേച്ചേരി സ്വാഗതവും സെക്രട്ടറി എം കെ അനിൽകുമാർ നന്ദിയും പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ നിർമ്മല കുട്ടികൃഷ്ണൻ, രക്ഷാധികാരികളായവഞ്ഞേരി മന സരസ്വതി നമ്പൂതിരി, ഡോ.എം എൻ അബ്ദുറഹിമാൻ, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു.മുഖ്യാതിഥിയെ പി. ശശിധരനും, വവിശിഷ്ടാതിഥിയെ മനോജ് ജോസും പൊന്നാട അണിയിച്ചു. ഹസ്സൻ ചക്കുങ്ങൽ, എം ദിനേശ്, പി സുനിൽ കുമാർ,  കെ. ഗോവിന്ദൻ കുട്ടി, എക്സിക്യുട്ടീവ് അംഗങ്ങളായ എ.കെ. പ്രേമചന്ദ്രൻ, സന്തോഷ് മേനോൻ, നാജിറ അഷ്‌റഫ്, സുമിത്ര സുനിൽ, രാജീവ് കൊളങ്ങര, കെ.പി. സാജു  എന്നിവർ സംബന്ധിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments