*കാസർഗോഡ് ജില്ലയോട് സ്നേഹവും വിശ്വാസവും മാത്രം, - നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കും. - മുഖ്യമന്ത്രി വി.ഡി സതീശൻ*
കാസർഗോഡ് : തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പൂർണമായും ഗവൺമെന്റ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രസ്താവിച്ചു. കാസർഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്ന കാര്യത്തിൽ നേരത്തെ നൽകിയ ഉറപ്പുകൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതാണ്. കാസർഗോഡ് മെഡിക്കൽ കോളേജിന്റെ നിലവിലുള്ള ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്നതോടൊപ്പം എൻഡോസൾഫാൻ ഇരകളുടെ നീറുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കുന്ന നടപടികൾ കൈക്കൊള്ളും. കാസർഗോഡിന്റെ വ്യത്യസ്തമായ സാംസ്കാരിക വൈവിധ്യങ്ങളെ ഏറെ അഭിമാനത്തോടെ നോക്കിക്കാണുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഈ ജില്ലയിലെ ജനങ്ങളോട് യുഡിഎഫ് സർക്കാർ അവഗണന കാണിക്കുമെന്ന തെറ്റിദ്ധാരണ ആർക്കും തന്നെ വേണ്ട. അത്യധികമായ സ്നേഹവും, വിശ്വാസവും കാസർഗോഡിനോട് കാട്ടുവാൻ ഞാൻ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കേരള മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി ജില്ലയിലെത്തിയ ശ്രീ. വി.ഡി സതീശന് കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസിയുടെ സ്നേഹോപഹാരം അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകുകയും തുളു സംസ്കാരത്തിന്റെ പ്രതീകമായ പേട്ടയും ഷാളും ധരിപ്പിക്കുകയും ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എം .സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ. നീലകണ്ഠൻ എംഎൽഎ, സന്ദീപ് വാര്യർ എം.എൽ.എ, കെപിസിസി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, കെ .വി ഗംഗാധരൻ, പി .ജി ദേവ്, അഡ്വ. കെ .കെ രാജേന്ദ്രൻ, ബി .പി പ്രദീപ്കുമാർ, സാജിദ് മൗവ്വൽ, ടോമി പ്ലാച്ചേരി, സോമശേഖര ഷേണി, കെ. ഖാലിദ്, ഡോ: കെ .വി ശശിധരൻ, കെ .പി പ്രകാശൻ, ഗീത കൃഷ്ണൻ,ധന്യ സുരേഷ്, സി.വി ജെയിംസ്, രാജൻ പെരിയ, അഡ്വ. ശ്രീജിത്ത് മടക്കൽ, കെ. ബലരാമൻ നമ്പ്യാർ, കെ. ലക്ഷ്മണ പ്രഭു, തോമസ് മാത്യു, സുന്ദര ആരിക്കാടി, എം. രാജീവൻ നമ്പ്യാർ, വി ഗോപകുമാർ, കെ.വി ഭക്തവത്സലൻ, ജോയ് ജോസഫ് എന്നിവർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments