Breaking News

* ഭക്ഷ്യ പാക്കറ്റുകളില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ്* *എന്നിവയ്ക്ക് പ്രത്യേക* *മുന്നറിയിപ്പ് ലേബലുകള്‍ വേണം;* *ബഹുരാഷ്ട്ര കമ്പനികളുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് സുപ്രിംകോടതി*

പാക്കറ്റ് ഭക്ഷണങ്ങളിലും ശീതളപാനീയങ്ങളിലും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലാണെങ്കില്‍ അവയ്ക്ക് പാക്കറ്റിന്റെ മുന്‍വശത്ത് പ്രത്യേകം മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. വിദേശ വിപണികളില്‍ മുന്നറിയിപ്പ് ലേബലുകള്‍ നല്‍കുകയും ഇന്ത്യയില്‍ അവയെ എതിര്‍ക്കുകയും ചെയ്യുന്ന ആഗോള ഭക്ഷ്യ-പാനീയ കമ്പനികളുടെ 'ഇരട്ടത്താപ്പിനെ' കോടതി രൂക്ഷമായി വിമര്‍ശിച്ചു. പെപ്സികോ, കൊക്കകോള, നെസ്ലെ, മൊണ്ടെലസ്, യൂണിലിവര്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി.നിലവില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിര്‍ദ്ദേശിച്ചിരുന്ന ഒരൊറ്റ മുന്നറിയിപ്പ് ചിഹ്നത്തിന് പകരം, ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ് (High Fat), പഞ്ചസാര (High Sugar), ഉപ്പ് (High Salt) എന്നിവയ്ക്ക് ഷഡ്ഭുജാകൃതിയിലുള്ള (Hexagon-shaped) മൂന്ന് പ്രത്യേക ചുവന്ന മുന്നറിയിപ്പ് ലേബലുകള്‍ തന്നെ വേണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല വ്യക്തമാക്കി. ചിലി, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ക്ക് സമാനമായ രീതിയാണിത്. നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം കമ്പനികള്‍ ഈ മാറ്റം നടപ്പാക്കണം.രാജ്യത്തിനനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ ചേരുവകളില്‍ മാറ്റം വരുത്തുന്ന ബഹുരാഷ്ട്ര കമ്പനികളുടെ രീതി ആശങ്കാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. 'ഇത്തരം ഇരട്ടത്താപ്പ് അങ്ങേയറ്റം ആശങ്കാജനകമാണ്. അമേരിക്കയിലെയോ ബ്രിട്ടനിലെയോ ഉപഭോക്താവിന് ലഭിക്കുന്ന അതേ സുരക്ഷയും വിവരങ്ങളും ലഭിക്കാന്‍ ഇന്ത്യയിലെ ഉപഭോക്താവിനും അവകാശമുണ്ട്,'-കോടതി വ്യക്തമാക്കി. ലണ്ടനില്‍ വില്‍ക്കുന്ന ഒരു കാന്‍ 'ഫാന്റ'യില്‍ 63 കലോറി മാത്രമുള്ളപ്പോള്‍, ഇന്ത്യയില്‍ വില്‍ക്കുന്ന അതേ ഉല്‍പ്പന്നത്തില്‍ മൂന്നിരട്ടി പഞ്ചസാരയും 185 കലോറിയുമാണുള്ളതെന്ന റോയിട്ടേഴ്സ് റിപ്പോര്‍ട്ട് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. '3എസ് ആന്‍ഡ് അവര്‍ ഹെല്‍ത്ത്' (3S And Our Health) എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഈ ചരിത്രപരമായ ഇടപെടല്‍. വിധി കേട്ടതിന് ശേഷം അഭിഭാഷകര്‍ ചിരിക്കാത്തതെന്താണെന്ന് ജസ്റ്റിസ് പര്‍ദിവാല തമാശയായി ചോദിച്ചു. താന്‍ ഭക്ഷ്യ വ്യവസായ മേഖലയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഒരു അഭിഭാഷകന്‍ മറുപടി നല്‍കിയപ്പോള്‍, 150 പേജുള്ള വിധിന്യായം വായിച്ചുതീരുമ്പോള്‍ മുഖത്ത് ബാക്കിയൊന്നും അവശേഷിക്കില്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി. പൊതുതാല്‍പ്പര്യവും രാജ്യതാല്‍പ്പര്യവുമാണ് വലുതെന്നും ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments