* ഇന്ത്യന്‍ ജയിലുകളിലെ നാലില്‍ മൂന്ന് പേരും വിചാരണത്തടവുകാര്‍;**ഞെട്ടിക്കുന്ന കണക്കുകളുമായി* *എന്‍സിആര്‍ബി റിപ്പോര്‍ട്ട്*
ന്യൂഡല്‍ഹി : ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ നാലില്‍ മൂന്ന് പേരും (72.6%) ഇതുവരെ ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടാത്ത വിചാരണത്തടവുകാരാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) 'പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ 2024' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 1,333 ജയിലുകളിലായി ആകെ 5,11,542 തടവുകാരാണുള്ളത്. ഇതില്‍ 3,71,440 പേരും കോടതി വിധി കാത്തുകഴിയുന്ന വിചാരണത്തടവുകാരാണ്. ശിക്ഷിക്കപ്പെട്ട തടവുകാര്‍ 1,36,138 പേര്‍ മാത്രമാണ്. 9,028 വിചാരണത്തടവുകാര്‍ അഞ്ച് വര്‍ഷത്തിലധികമായി കുറ്റം തെളിയിക്കപ്പെടാതെ ജയിലില്‍ കഴിയുന്നു എന്നത് നീതിന്യായ വ്യവസ്ഥയിലെ കാലതാമസത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ജയിലുകളിലെ തിരക്കിലും നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്. ആകെ 4,53,769 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലുകളില്‍ നിലവില്‍ 112.7 ശതമാനം തടവുകാരുണ്ട് എന്നാല്‍ ഡല്‍ഹിയിലെ ജയിലുകളില്‍ ശേഷിയുടെ 194.6 ശതമാനം തടവുകാരാണുള്ളത്. വിചാരണത്തടവുകാരില്‍ പകുതിയോളം പേര്‍ 30 വയസ്സില്‍ താഴെയുള്ള യുവാക്കളാണ്. ഇവരില്‍ 63 ശതമാനം പേരും പത്താം ക്ലാസ്സിന് മുകളില്‍ വിദ്യാഭ്യാസമില്ലാത്തവരും, മൂന്നില്‍ രണ്ട് ഭാഗം പേര്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ജാമ്യത്തുക കെട്ടിവെക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതും മികച്ച നിയമസഹായം ലഭിക്കാത്തതും കോടതികളിലെ അഞ്ച് കോടിയിലധികം വരുന്ന കെട്ടിക്കിടക്കുന്ന കേസുകളുമാണ് സാധാരണക്കാരെ വര്‍ഷങ്ങളോളം ജയിലില്‍ തളച്ചിടുന്നതെന്ന് The Times of India റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments