Breaking News

*ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല; പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ തുടർ പരിശോധനകൾ നടത്താൻ സർക്കാർ നിർദേശം*

തിരുവനന്തപുരം : പെട്രോളിലെ എഥനോൾ അളവ് സ്ഥിരീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല. തുടർ പരിശോധനകൾ നടത്തണമെന്ന് സർക്കാർ നിർദേശം. പരിശോധനയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്കായി പെസോ അംഗീകൃത ബോട്ടിലുകൾ എത്തിച്ചു.കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിൽ ഇന്ന് പരിശോധന നടക്കുന്നത്. നാല് ജില്ലകളിലെ അഞ്ച് പമ്പുകളിൽ നിന്ന് സാംപിളുകൾ ശേഖരിക്കും. പ്രത്യേക പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മന്ത്രി അനൂപ് ജേക്കബിൻ്റെ നിർദേശപ്രകാരം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനാണ് പരിശോധന നടത്തുക.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments