*ജി.എച്ച്.എസ്.എസ്. പൈവളികെ (കായർക്കട്ടയിൽ)ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു*
പൈവളികെ : ജി.എച്ച്.എസ്.എസ്. പൈവളികെ കായർക്കട്ടെ സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ *ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം* നവംബർ 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.പൈവളികെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബദറുന്നിസ സലീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഭാഗ്യലക്ഷ്മി സ്വാഗതം ആശംസിച്ചു.എസ്.എസ്.കെ കാസർഗോഡ് ഡി.പി.സി ഷൗക്കത്തലി അക്കലത്ത് മുഖ്യഅതിഥിയായി പങ്കടുത്തുചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബി.എം. ഹമീദ്, പ്രിൻസിപ്പൽ ഡൊമിനിക് അഗസ്റ്റിൻ, എസ്.പി.സി പ്രസിഡന്റ് അസീസ് കലായി, എസ്.എം.സി ചെയർമാൻ അബ്ദുൽ റസാഖ് പെർവൊടി, ഒ.എസ്.എ പ്രസിഡന്റ് രാഘവ ചേരാൽ, എം.പി.ടി.എ പ്രസിഡന്റ് ഉഷാകുമാരി , അഷ്റഫ് മാസ്റ്റർ മാർത്തിയ, ബേബി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് സീനിയർ അസിസ്റ്റന്റ് ഉദയ കെ. നന്ദി പ്രകാശിപ്പിച്ചു.വിദ്യാർത്ഥികളുടെ സർഗാത്മകതയും കലാപരമായ കഴിവുകളും വളർത്തുന്നതിനും അവരുടെ സൃഷ്ടികൾക്ക് മികച്ച വേദിയൊരുക്കുന്നതിനും ക്രിയേറ്റീവ് കോർണർ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments