*ഖുർആനിൻ്റെ അമാനുഷികതയും വിധി വിശ്വാസവും പുസ്തക പ്രകാശന ചടങ്ങ് പണ്ഡിതന്മാരെ കൊണ്ട് ശ്രദ്ധേയമായി**അറിവല്ല, തിരിച്ചറിവാണ് പ്രധാനം* : *ജി കെ എടത്തനാട്ടുകര*
കാസർകോട് : അറിവുണ്ടായതുകൊണ്ട് ഒരാൾ നന്നാകണമെന്നില്ല, സമൂഹത്തിന് അയാളെ കൊണ്ട് ഉപകാരം ഉണ്ടാകണമെന്നുമില്ല. അറിവിനോടൊപ്പം തിരിച്ചറിവാണ് ഓരോരുത്തരും നേടേണ്ടത്. വിദ്യ പകർന്നു നൽകുന്ന അധ്യാപകർ. വിദ്യാർഥികളെ ചൂഷണ വിധേയമാക്കുന്നത് അധ്യാപകന് അറിവില്ലാത്തത് കൊണ്ടല്ല മറിച്ച് തിരിച്ചറിവില്ലാത്ത കൊണ്ടാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ജികെ എടത്തനാട്ടുകര പറഞ്ഞു. രോഗിയുടെ അവയവങ്ങൾ അപഹരിക്കുന്ന ഡോക്ടർക്ക് അറിവിന്റെ കുറവില്ല. തിരിച്ചറിവില്ല എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു അതിനാൽ നമ്മൾക്ക് ലഭിച്ച അറിവും തേടി കൊണ്ടിരിക്കുന്ന ജ്ഞാനവും നമ്മളിൽ തിരച്ചറിവ് ഉണ്ടാവണമെന്നും അത് മറ്റുള്ളവർക്ക് പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ ടി മുഹമ്മദ് രചിച്ച ഖുർആനിന്റെ "അമാനുഷികതയും വിധിവിശ്വാസവും" എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പരിപാടി മാഹിൻ കല്ലട്ര എംഎൽഎ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ വൈസ് ചെയർമാൻ കെ. എം ഹനീഫ അധ്യക്ഷത വഹിച്ചുചടങ്ങിൽ പങ്കെടുത്ത മഴുവൻ അതിഥികളും ഒരുമിച്ച് പ്രകാശനം നിർവ്വഹിച്ചു. ഗ്രന്ഥ കർത്താവ് അതിഥികൾക്ക് ഉപഹാരം നൽകി. രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ സന്ദേശം ജനറൽ കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ വായിച്ചു കേൾപ്പിച്ചു.ജനറൽ കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും ബി.എം ഹബീബ് നന്ദിയും പറഞ്ഞു. ഹസനത്തുൽ ജാരിയ ജുമാമസ്ജിദ് ഇമാം അതീഖ് റഹ്മാൻ അൽ സഹ്റാനി പുസ്തതകം പരിചയപ്പെടുത്തി സംസാരിച്ചു. ഹാഫിസ് മുഹമ്മദ് ജമീൽ ഹുസ്നി നദ്വി ഖിറാഅത്ത് നടത്തി.അയ്യൂബ് മൗലവി (സംവാദകൻ)അഷറഫ് അൻസാരി പൊന്നാനി (സംവാദകൻ)അബ്ദു സലാം ഖാസ്മി (ഖത്തീബ്, ചെമ്മനാട് ജുമാ മസ്ജിദ്),ബാലകൃഷ്ണൻ ചെർക്കള ( എഴുത്ത് കാരൻ)കെ.പി.ഖലീൽ റഹ്മാൻ നദ്വി (ഖത്തീബ്ഇസ്ലാമിക് സെൻ്റർ മസ്ജിദ്) പി. എസ്. അബ്ദുള്ള കുഞ്ഞി മാഷ് (പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ലാ)ടി എം ഷെരീഫ്(വിസ്ഡം) അബുബക്കർ സിദ്ദീഖ് മാക്കോട് (മർകസ് ദഹ്വ) സി. എ അബ്ദുൽ റഹീം ചെമ്മനാട് (റിട്ട ഡിവൈസ്പി)മുഹമ്മദ് കുഞ്ഞി മാഷ് (റിട്ട പ്രിൻസിപ്പൽ ചെമ്മാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ),സി. എ അബ്ദുൽ റഹ്മാൻ മണൽ ചെമ്മനാട് (പ്രഭാഷകൻ)റിട്ട ഗവ ഹോസ്പിറ്റൽ ഡോക്ടർ അബ്ദുൽ സത്താർ (എഴുത്ത്കാരാൻ)മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക (ഡയറക്ടർ അൽനൂർ അക്കാദമി നെല്ലിക്കട്ട)അഷറഫലി ചേരങ്കൈ (തനിമ കലാ സാഹിത്യ വേദി ) തുടങ്ങിയവർ സംസാരിച്ചു.ഗ്രന്ഥകാരൻ കെ.ടി മുഹമ്മദ് മറുപടി പ്രസംഗം നടത്തി.
ഫോട്ടോ : പുസ്തക പ്രകാശന ചടങ്ങ് കാസർകോട് എം.എൽ.എ മാഹിൻ ഹാജി കല്ലട്ര ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments