*സമസ്ത ജില്ലാ കുമ്പോൽ തങ്ങൾ പ്രസിഡന്റ്, സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ട്രഷറർ എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്*
കാസർഗോഡ് : സമസ്ത നൂറ് പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ ആചരിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗത്വ ക്യാമ്പയിൻ ജില്ലയിൽ സമാപിച്ചു. ജില്ലയിലെ എട്ടു മേഖലകളിലും ജനറൽ ബോഡിയും പുനസംഘടനയും പൂർത്തിയായി. ക്യാമ്പയിൻ സമാപനമായി ജാമിഅ സഅദിയ്യയിൽ ജില്ലാ കൗൺസിലും പുനസംഘടനയും നടന്നു. ജനറൽബോഡിയുടെ ഭാഗമായി നടന്ന മുശാവറ കല്ലക്കട്ട സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പുനസംഘടനക്ക് നേതൃത്വം നൽകി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ വിഷയാവതരണം നടത്തി. എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അഷറഫ് തങ്ങൾ ആദൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ പ്രവർത്തന റിപ്പോർട്ടും വൈ എം അബ്ദുൽ റഹ്മാൻ അഹ്സനി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും മുഹിയദ്ദീൻ സഅദി ചേരൂർ നന്ദിയും പറഞ്ഞു.ഭാരവാഹികൾ : പ്രസിഡന്റ് :സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽജനറൽ സെക്രട്ടറി: മുഹമ്മദലി സഖാഫി തൃക്കരിപ്പൂർട്രഷറർ : എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്വൈസ് പ്രസിഡണ്ട് : സയ്യിദ് ഹസനുൽ അഹദൽ തങ്ങൾ, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിസെക്രട്ടറി : കെ പി ഹുസൈൻ സഅദി കെ സി റോഡ്, എ ബി മുഹിയദ്ദീൻ സഅദി ചേരൂർ, വൈ എം അബ്ദുറഹ്മാൻ അഹ്സനി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments