Breaking News

*സൗന്ദര്യവർദ്ധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയ പഠനത്തിന് ഡോ. സജീഷ് ശിവദാസിന് രോഗി മിത്ര പുരസ്കാരം*

കോട്ടക്കൽ : സൗന്ദര്യവർദ്ധക ക്രീമുകളുടെ ഉപയോഗം ഗുരുതരമായ വൃക്കരോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയ നിർണ്ണായക ഗവേഷണത്തിന് കോട്ടക്കൽ ആസ്റ്റർ മിംസിലെ നെഫ്രോളജിസ്റ്റ് ഡോ. സജീഷ് ശിവദാസിന് കിഡ്നി കെയർ കേരളയുടെ രോഗി മിത്ര പുരസ്കാരത്തിന് അർഹനായി. പൊതുജനാരോഗ്യ മേഖലയിൽ വലിയ അവബോധം സൃഷ്ടിച്ച പഠനമികവ് പരിഗണിച്ചാണ് അംഗീകാരം. 2023-ൽ കോട്ടക്കൽ ആസ്റ്റർ മിംസിലെ സഹപ്രവർത്തകനായ ഡോ. രഞ്ജിത്ത് നാരായണൻ, ഡോ. അനില എബ്രഹാം കുര്യൻ എന്നിവർ ചേർന്നുമായാണ് അദ്ദേഹം ഈ ഗവേഷണം നടത്തിയത്.സൗന്ദര്യവർദ്ധക വസ്തുക്കളിൽ അനുവദനീയമായതിലും അധികമായി അടങ്ങിയിരിക്കുന്ന മെർക്കുറി ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെട്ട് വൃക്കകളുടെ പ്രവർത്തനത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് ലളിതവും ശാസ്ത്രീയവുമായി വ്യക്തമാക്കുന്നതായിരുന്നു പഠനം. 2024-ൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ജേണലായ കിഡ്നി ഇന്റർനാഷണലിൽ ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ചർമ്മസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന അഞ്ച് ക്രീമുകളിൽ അടങ്ങിയിട്ടുള്ള മെർക്കുറി വിഷാംശങ്ങൾ വൃക്കകളുടെ അരിപ്പകളെ ഗുരുതരമായി തകരാറിലാക്കുമെന്നാണ് പഠനത്തിൽ വ്യക്തമായത്. സമൂഹത്തിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു വിപത്തിനെക്കുറിച്ച് ശാസ്ത്രീയ പഠനത്തിലൂടെ തെളിയിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരത്തെ കാണുന്നതെന്ന് പുരസ്കാര നേട്ടത്തെക്കുറിച്ച് ഡോ. സജീഷ് ശിവദാസ് പറഞ്ഞു.സൗന്ദര്യവർദ്ധക വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിന് ഏറെ അനിവാര്യമായ ഘട്ടത്തിലാണ് ഇത്തരമൊരു പഠനത്തിലൂടെ ഡോ. സജീഷ് ശിവദാസ് നിർണ്ണായകമായ ആരോഗ്യ അവബോധത്തിന് തുടക്കമിട്ടതെന്ന് കോട്ടക്കൽ ആസ്റ്റർ മിംസ് സി.എം.എസ് ഡോ. ഹരി പി.എസ് പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണത്തിനും വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കും ആശുപത്രി നൽകുന്ന പ്രോത്സാഹനത്തിന്റെയും ഡോക്ടർമാരുടെ സാമൂഹിക പ്രതിബദ്ധതയുടെയും ഫലമാണ് ഇത്തരം നേട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments