Breaking News

*ആക്റ്റ് നാടകമേളയ്ക്ക് അരങ്ങുണർന്നു*

തിരൂർ : സമൂഹത്തെസ്വാധീനിച്ച വലിയ കലാരൂപമാണ് നാടകമെന്ന്ന് മന്ത്രിഅഡ്വ. എൻ.ഷംസുദീൻ പറഞ്ഞു .പുതിയ കാലഘട്ടത്തിൽ പുതുസംവിധാനങ്ങൾവന്നപ്പോൾ നാടകങ്ങൾ പിന്നോട്ടുപോയെന്ന്നും, നാടകമെന്ന കലയെവീണ്ടും സജീവമാക്കാൻ കേരളത്തിൽപലയിടത്തുഠ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നാടകങ്ങൾക്ക് എല്ലാ ദേശത്തുംപ്രസക്‌തിയുണ്ട് പഴയ സിനിമാനടീ നടന്മാർ പലരും നാടകലോകത്തിൻ്റെ സംഭാവനയാണെന്നും മന്ത്രിപറഞ്ഞു.തിരൂരിന്റെ കുടുംബ കൂട്ടായ്മ ആക്റ്റ് തിരൂർ തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച 19 ആക്റ്റ് നാടകമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൻ്റെ  ഉദ്ഘാടനം  തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നിർവഹിച്ചു. അടുത്തവർഷം തിരൂർടൗൺഹാളിൽ തന്നെ നടകമേള നടത്തുന്നതിനാവശ്യമായ ശ്രമങ്ങൾ നടത്തുന്നതാണെന്ന് എം.എൽ. എപറഞ്ഞു ആക്ട് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് സംഗീത നാടക രംഗത്തെ കലാകാരന്മാരായ ബാവ കൊടാശേരി ,ഈശ്വർ തിരൂർ ,രജനി മുരളി ,പി അധ്യുക എന്നിവരെ ആദരിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയെ ആക്റ്റ് തിരൂരിനു വേണ്ടി  ജനറൽ സെക്രട്ടറി കരീം മേച്ചേരി പൊന്നാട അണിയിച്ചു. സംസ്ഥാന കരിങ്കുലം കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആക്റ്റ് ട്രഷറർ മനോജ് ജോസിനെ ബഹുമാനപ്പെട്ട മന്ത്രി പൊന്നാടയണീച്ചു.  പി എ ബാവ ,അബ്ദുൽ ഖാദർ, നാദിർ ഖലീസ്,പ്രഭാകരൻമങ്ങാട്,എ കെ പ്രേമചന്ദ്രൻ, എം. ടി.മുജീബ് റഹ്മാൻ ,ഷീന രാജേന്ദ്രൻ, പി രവീന്ദ്രൻ മാസ്റ്റർ ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു ആക്റ്റ് ട്രഷറർ മനോജ് ജോസ് സ്വാഗതവും സെക്രട്ടറി സന്തോഷ് മേനോൻ നന്ദിയും പറഞ്ഞു,


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments