*നവീകരിച്ച ചെമ്മനാട് ജമാഅത്ത് വൈ.എം.എം - ജമാഅത്ത് സെക്കണ്ടറി മദ്രസ കെട്ടിട ഉദ്ഘാടനോട നുബന്ധിച്ചു ള്ള പരിപാടികൾ* *നാളെ മുതൽ*
ചെമ്മനാട് : ചെമ്മനാട് ജമാഅത്ത് കമ്മിറ്റി നവീകരിച്ച ചെമ്മനാട് ജമാഅത്ത് സെക്കൻഡറി മദ്രസ – വൈ.എം.എം.എ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ വെള്ളി, ശനി, ഞായർ തീയതികളിൽ കടവത്ത് വൈ.എം.എം.എ ഹാളിൽ നടക്കും.നവംബർ 20 വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെമ്മനാട് ജുമുഅ മസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ബാഖവി അൽ ഖാസിമിയുടെ പ്രാർത്ഥനയോടെ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.ടി. അഹമ്മദലി ഉദ്ഘാടനം നിർവഹിക്കും. നവീകരിച്ച വൈ.എം.എം.എ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ഉദ്ഘാടനം സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം സി.എച്ച്. അബ്ദുറഹീം നിർവഹിക്കും.നവംബർ 21 ശനിയാഴ്ച രാവിലെ 9.30ന് രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ഫർഹാ നൗഷാദ് ക്ലാസിന് നേതൃത്വം നൽകും.നവംബർ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ ജമാഅത്ത് നിവാസികൾക്കായി ഖുർആൻ പാരായണ മത്സരം നടക്കും. അന്നേദിവസം മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന പൊതുസമ്മേളനത്തിൽ കാസർകോട് നിയോജക മണ്ഡലം എം.എൽ.എ കലട്ര മാഹിൻ ഹാജി, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി.ടി. അഹമ്മദലി, ഹാഫിസ് യൂസഫ് കൗസരി, കാസർകോട് ഹസനതു ൽ ജാ രി യാ ജുമാ മസ്ജിദ് ഖത്തീബ് അതീക്ക് റഹ്മാൻ ഫൈസി,ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ബാഖവി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും സാമൂഹിക-സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും സംബന്ധിക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments