*ഒടുവില്‍ സമവായം; അഞ്ച് പി.എസ്.സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം മുസ്‌ലിം ലീഗിന്*
തിരുവനന്തപുരം : അഞ്ച് പി.എസ്.സി ഒഴിവുകളില്‍ ഒടുവില്‍ സമവായം. നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും നല്‍കാന്‍ ധാരണ. പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ജി.ഗോപകുമാര്‍, രമേശ് എം തമ്പി, റോസമ്മ ഫിലിപ്പ്, ആര്‍.സനല്‍കുമാര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍നിന്ന് പി.എസ്.സി അംഗങ്ങളായി അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഷാഫി ചാലിയമാകും ലീഗിന്റെ പി.എസ്.സി അംഗം. കെ.സി വേണുഗോപാല്‍ പക്ഷം സുധാമേനോന്റെ പേര് നിര്‍ദേശിച്ചു. എന്നാല്‍ അവര്‍ അഹമദാബാദില്‍ സ്ഥിരതാമസമെന്നും നിര്‍ദേശം അപ്രായോഗികമെന്നും മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. കെ.സി.പക്ഷം പകരം നിര്‍ദേശിച്ച പേരില്‍ സമവായമായിഅഞ്ച് പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചത് മന്ത്രസഭാ യോഗത്തില്‍ തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ആലോചനകളില്ലാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു. മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങളിലും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. താനും മുഖ്യമന്ത്രിയും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയതെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കിയെങ്കിലും കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ മന്ത്രി സണ്ണി ജോസഫും ഇതിനെതിരെ രംഗത്തുവന്നു.പ്രധാനപ്പെട്ട പല കാര്യങ്ങളും തന്നെ അറിയിക്കുന്നില്ലെന്ന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇതിനുപുറമെ, ബോര്‍ഡ്കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ഘടകകക്ഷിയായ ആര്‍.എസ്.പിയെ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി മന്ത്രി ഷിബു ബേബി ജോണും എതിര്‍പ്പറിയിച്ചു. കൂട്ടായ ചര്‍ച്ചകളില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിയെ തുടര്‍ന്ന് രണ്ടര മണിക്കൂറോളമാണ് യോഗം നീണ്ടുപോയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments