Breaking News

*സഅദിയ്യ വുമൺസ് ശരീഅ:ഫാളില,സഅദിയ്യ കോഴ്‌സ് ഫലം പ്രഖ്യാപിച്ചുഫാത്തിമ വൈ കെ ,ഫഹ്‌മിദ എന്നിവർക്ക് ഒന്നാം റാങ്ക് *

ദേളി : ജാമിഅഃ സഅദിയ്യ അറബിയ്യയുടെ കീഴിൽ പെൺകുട്ടികൾക്കായി സംവിധാനിച്ച ഡിഗ്രി ഇൻ ഇസ്ലാമിക് സ്റ്റഡീസിൻ്റെയും ഡിപ്ലോമ ഇൻ ഇസ്ലാമിക് തിയോളജിയുടെയും ഫലം പ്രഖ്യാപിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി അഫ്ലിയേഷനിൽ അഫ്‌സലുൽ ഉലമ ബി എ അറബിക് ഡിഗ്രി യോടൊപ്പം ഇസ്ലാമിക അടിസ്ഥാന വിഷയങ്ങളിൽ ഊന്നൽ നൽകി കൊണ്ട് പഠനം നടത്തുന്ന ത്രിവർഷ കോഴ്സ് ആണ് ഡിഗ്രി ഇൻ ഇസ്ലാമിക് സ്റ്റഡീസ്. ഫാത്തിമ വൈ കെ എടനീർ ഒന്നാം റാങ്കും ഫാത്തിമത്‌ റഫ ശിബിൻ പള്ളിക്കര രണ്ടാം റാങ്കും ഫാത്തിമത്‌ റാഹിമ ആദൂർ മൂന്നാം റാങ്കും കരസ്ഥമാക്കി.കേരള സിലബസിൽ കോമേഴ്‌സ്, ഹ്യുമാനിറ്റീസ്, കണ്ണൂർ യൂണിവേഴ്സിറ്റി അഫ്‌ലിയേഷനിൽ അഫ്സലുൽ ഉലമ പ്രിലിമിനറി, കോഴ്‌സുകൾ പഠിക്കുന്നതോടൊപ്പം ശരീഅത് പഠനം നടത്തുന്നതാണ് ഡിപ്ലോമ ഇൻ ഇസ്ലാമിക് തിയോളജി കോഴ്സ്.ഫഹ്‌മിദ ദേലംമ്പാടി ഒന്നാം റാങ്കും ആയിഷത് ഇഫ്ര മൊഗ്രാൽ പുത്തൂർ രണ്ടാം റാങ്കും സജ്ല മൊഗ്രാൽ മൂന്നാം റാങ്കും കരസ്ഥാക്കി.ഫലം അറിയാൻ സഅദിയ്യ അറബിക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുകhttps://saadiyaarabiccollege.ac.in/results.phpപൂർണ്ണമായും ഇസ്ലാമിക അന്തരീക്ഷത്തിൽ വിദ്യാർത്ഥിനികൾക്ക് മത, ഭൗതിക വിദ്യാഭ്യാസം ഒരു കുടക്കീഴിൽ നൽകാൻ സാധിക്കുന്നു എന്നതാണ് സഅദിയ്യ വിമൻസ് കോളേജിനെ വ്യത്യസ്തമാക്കുന്നത്.കാൽനൂറ്റാണ്ടുകളോളമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥിനികൾ വിവിധ കോഴ്‌സുകൾ പൂർത്തിയാക്കുകയും സമൂഹത്തിൽ വിവിധ മേഖലകളിൽ സേവനം ചെയ്യുകയും ചെയ്യുന്നു.2027 ജനുവരിയില്‍ നടക്കുന്ന കോൺവെക്കേഷനിൽ വെച്ച് വിജയികൾക്കുള്ള സനദ് ദാനം ഉണ്ടായിരിക്കുന്നതാണ്.റാങ്ക് നേടിയ വിദ്യാർത്ഥിനികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും സഅദിയ്യ പ്രസിഡണ്ട്‌ സയ്യിദ് കെ. എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ ,സഅദിയ്യ ജനറൽ സെക്രട്ടറി എ. പി അബ്ദുള്ള മുസ്‌ലിയാർ മാണികോത്ത്, സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് പ്രിൻസിപ്പാൾ ഡോ. സ്വലാഹുദ്ധീൻ അയ്യൂബി എന്നിവർ അനുമോദനം അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments