Breaking News

*പോലീസ് അറിയിപ്പ് * നാളെ നീലേശ്വരം നടക്കുന്ന ജലോത്സവ വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

നീലേശ്വരം : നാളെ നീലേശ്വരം കോട്ടപ്പുറം പുഴയിൽ നടക്കുന്ന മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തര മലബാർ ജലോത്സവ വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.നീലേശ്വരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പുറം അമ്പല മൈതാനിയിലും കോട്ടപ്പുറം സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്. മടക്കര - ചെറുവത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബാലഗോകുലം അമ്പല മൈതാനിയിലും രാജാസ് സ്കൂൾ പരിസരത്തും പാർക്ക് ചെയ്യണം. കോട്ടപ്പുറം അമ്പലം മുതൽ പാലം വരെയുള്ള ഭാഗത്ത് റോഡരികിൽ യാതൊരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.കൂടാതെ, മത്സരം നടക്കുന്ന പുഴയിൽ ഇറങ്ങുന്ന ചെറുവള്ളങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര ട്രാക്കിന് സമീപവും ഫിനിഷിംഗ് പോയിന്റിന് സമീപവും ചെറുവള്ളങ്ങൾക്ക് പ്രവേശനമില്ല. സ്ത്രീകളെയും കുട്ടികളെയും കയറ്റി ചെറുവള്ളങ്ങൾ പുഴയിലിറക്കുവാൻ അനുവദിക്കുന്നതല്ല. നിർദ്ദേശങ്ങൾ ലംഘിച്ച് ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങൾ പിടിച്ചെടുക്കുന്നതായിരിക്കും.മത്സരം സുഗമമായി നടത്തുന്നതിനായി പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments