* എ.കെ.പി.എ. വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു *
കാസർഗോഡ് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കാസർഗോഡ് വെസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 14 ശിശുദിനാഘോഷം സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലാ ഓഫിസായ എ.കെ.പി.എ. ഭവനിൽ നടന്ന പരിപാടിയിൽ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ ദിനം അംഗങ്ങൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. കുട്ടികളുടെ നിഷ്കളങ്കതയും സർഗാത്മകതയും ആഘോഷിക്കുന്ന ഈ സുദിനത്തിൽ നാടിന് അഭിമാനമായി മാറിയ കൊച്ചുപ്രതിഭയെ ചടങ്ങിൽ ആദരിച്ചു. വെറും രണ്ടു വയസ്സിനുള്ളിൽ അസാധാരണ നേട്ടം കൈവരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് - 2026 ൽ ഇടം നേടിയ കൊച്ചുമിടുക്കി നൈഹ സഫിയ നവാലിനെ (ഫാത്തിമത്ത് ഹഫ അഡ്‌ക - നവാൽ റഹ്മാൻ ദമ്പതികളുടെ മകൾ) യൂണിറ്റ് പ്രസിഡന്റ് വസന്ത് കെരേമനെ പ്രശസ്തിപത്രം നൽകി ആദരിച്ചു. എ.കെ.പി.എ. കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി മനു എല്ലോർ ഉപഹാരവും സമ്മാനിച്ചു.തുടർന്ന് നൈഹയുടെ മാതാവ് ഫാത്തിമത്ത് ഹഫ അഡ്‌ക akpa സംഘടനയിൽ കുഞ്ഞിന് കിട്ടിയ ആദരവിനെ കുറിച്ച് സംസാരിച്ചു.🌸 ഇത്രയും ചെറിയ പ്രായത്തിൽ ഈ വലിയ നേട്ടം കൈവരിക്കാൻ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.യൂണിറ്റ് പ്രസിഡന്റ് വസന്ത് കെരേമനെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എ.കെ.പി.എ. കാസർഗോഡ് മേഖലാ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ വീഡിയോണിക്സ്, യൂണിറ്റ് പി.ആർ.ഒ വിനോദ്, കമ്മിറ്റി അംഗം രതീഷ് രാമു, നൈഹയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.യൂണിറ്റ് സെക്രട്ടറി ശാലിനി രാജ് സ്വാഗതവും മനു എല്ലോറ നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments