*വിസമയങ്ങളൊരുക്കി വൊക്കേഷണൽ സ്കിൽ ഫെസ്റ്റ്നൈപുണ്യത്തിന്റെയും സർഗ്ഗാത്മകതയുടെയും വിസ്മയക്കാഴ്ചയൊരുക്കി പയ്യന്നൂർ മേഖല വി എച്ച് എസ് ഇ സ്കിൽ ഫെസ്റ്റ് സമാപിച്ചു*
കാസർഗോഡ് : കാസർഗോഡ് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടൊപ്പം ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂലയിൽ വെച്ച് നടന്ന പയ്യന്നൂർ മേഖല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കിൽ ഫെസ്റ്റ് വിദ്യാർത്ഥികളുടെ നൈപുണ്യത്തികവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 41 വിദ്യാലയങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിഭകളാണ് വിവിധ മത്സരങ്ങളിലും എക്സിബിഷനുകളിലുമായി മാറ്റുരച്ചത്.വിദ്യാർത്ഥികളുടെ തത്സമയ തൊഴിൽ നൈപുണ്യം അളക്കുന്ന 19 'ഓൺ ദി സ്പോട്ട്' മത്സരങ്ങൾ മേളയിലെ പ്രധാന ആകർഷണമായി മാറി. ഇന്നോവിഷൻ (InnoVision), സ്കിൽക്രാഫ്റ്റ് (SkillCraft), സ്കിൽസെർവ് (SkillServe) എന്നീ വിഭാഗങ്ങളിലായി കുട്ടികൾ ഒരുക്കിയ 41 പ്രദർശന സ്റ്റാളുകൾ ശാസ്ത്ര-സാങ്കേതിക മികവിന്റെ നേർക്കാഴ്ചയായി . കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കാൻ സാധിച്ചുവെന്നത് മേളയുടെ മാറ്റ് കൂട്ടിയെന്ന് അസിസ്റ്റന്റ് ഡയറക്ടർ ഇ ആർ ഉദയകുമാരി പറഞ്ഞു.ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശന നഗരി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പുത്തൻ സാങ്കേതികവിദ്യകളെയും തൊഴിൽ സാധ്യതകളെയും മുൻനിർത്തി വിദ്യാർത്ഥികൾ ഒരുക്കിയ പ്രോജക്റ്റുകളെയും ലൈവ് ഡെമോൺസ്ട്രേഷനുകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.വിദ്യാർത്ഥികളുടെ സ്റ്റാളുകൾക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയും തൊഴിൽ ബോധവൽക്കരണവും ലക്ഷ്യമിട്ട് നാഷണൽ സർവീസ് സ്കീം (NSS), കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്റർ (CGCC), കുടുംബശ്രീ, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കിയ വിവര-സേവന സ്റ്റാളുകളും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായി.അസിസ്റ്റന്റ് ഡയറക്ടർ ഉദയകുമാരി, സ്കിൽ സെക്രട്ടറിമാരായ കുര്യൻ മാത്യു, പ്രദീപ് കുമാർ, ഇയാസ്, പ്രിൻസിപ്പൽ കോർഡിനേറ്റർമാരായ ശിശുപാലൻ, സജിത്ത് കുമാർ, വിവിധ കമ്മിറ്റി കൺവീനർമാരായ രാജേഷ്, തുളസീധരൻ, യൂസുഫ്, നജീബുദ്ദീൻ, കിഷോർ, വരുൺ, ശ്യാമള എന്നിവരാണ് സ്കിൽ ഫെസ്റ്റിന് നേതൃത്വം നൽകിയത്. വിദ്യാർത്ഥികളുടെ തൊഴിലധിഷ്ഠിത സർഗ്ഗാത്മകതയെ പൊതുസമൂഹത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന മികച്ച വേദിയായി മാറിയാണ് മേള സമാപിച്ചത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments