'ഷെർലക് ഷെമീമിൻ്റെ കുറ്റാന്വേഷണ കഥകൾ' എന്ന കൃതിയുടെ രചയിതാവും മൗലാന ആസാദ് സ്മാരക ലൈബ്രറി തിരൂർ താലൂക്ക് കൗൺസിലറുമായ ബഷീർ താഴത്തയിലിനെ ആദരിച്ചു.
കൂട്ടായി : ഈ വർഷത്തെ പ്രൈമറി സ്കൂൾ വായന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'ഷെർലക് ഷെമീമിൻ്റെ കുറ്റാന്വേഷണ കഥകൾ' എന്ന കൃതിയുടെ രചയിതാവും മൗലാന ആസാദ് സ്മാരക ലൈബ്രറി തിരൂർ താലൂക്ക് കൗൺസിലറുമായ ബഷീർ താഴത്തയിലിനെ ആദരിച്ചു. ലൈബ്രറി സംഘടിപ്പിച്ച 'പരസ്പരം' പരിപാടിയിൽ വെച്ചായിരുന്നു ചടങ്ങ്. മുഹമ്മദ് സലീം പി. അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ.വി. ഇബ്രാഹിംകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യുകയും ബഷീർ താഴത്തയിലിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ടി. ഇസ്ഹാഖ് സ്വാഗതവും താഹിറ ബേബി ടി. നന്ദിയും പറഞ്ഞു. ചടങ്ങിൽ സലീം സി., പി.വി. ഹിദായത്ത്, താജുദ്ദീൻ, അജിത, ഫൗസിയ, ഓജസ് ബീവിജാൻ, ഫാത്തിമത്ത് ഹന്ന പി., പി. റഷീദ്, കെ.പി. മരക്കാർ, സാബിക്, സലാം താണിക്കാട് എന്നിവർ പങ്കെടുത്തു.
ഫോട്ടോ : 'ഷെർലക് ഷെമീമിൻ്റെ കുറ്റാന്വേഷണ കഥകൾ' എന്ന കൃതിയുടെ രചയിതാവ് ബഷീർ താഴത്തയിലിനെ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ.വി. ഇബ്രാഹിംകുട്ടി പൊന്നാട അണിയിച്ച് ആദരിക്കുന്നു. മുഹമ്മദ് സലീം പി. സമീപം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments