*ഒളവറ സങ്കേത ജി.യു.പി.സ്കൂൾ ശതാബ്ദി ആഘോഷം:വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു*
തൃക്കരിപ്പൂർ : ഒളവറ സങ്കേത ജി.യു.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടപ്പിച്ച വനിതാ കൂട്ടായ്മ അധ്യാപികയും പ്രഭാഷകയുമായ ഡോ: സോന ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടേയും സമൂഹത്തിന്റേയും അടിത്തറ ശക്തമാക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്നും,സ്വന്തം വ്യക്തിത്വവും കഴിവുകളും തിരിച്ചറിഞ്ഞ് മുന്നേറാൻ ഇത്തരം കൂട്ടായ്മകൾ വലിയൊരു ഊർജമാണ് പകരുന്നതെന്നും അവർ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ടി.വി.വിജയൻ അധ്യക്ഷനായി.കൺവീനർ കെ.വി.ജയരാജൻ, ടി.വി.പ്രഭാകരൻ,സി.ബാലൻ,അബ്ദുൾ ഷുക്കൂർ,വി.അഫ്സൽ ഹാജി,കെ.തമ്പാൻ,യു.കെ.രാജൻ,എം.റയീസ, പി.വി.സജിത്ത്,കെ.വി.നളിനി,പി.സനീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ കൂട്ടായ്മ ഭാരവാഹികൾചെയർ പേഴ്സൺ:പി.പി.ഷൈലവൈ.ചെയർ:സി.എച്ച്. സൗദ,കെ.വി.രാധ,വി.ബിന്ദു.കൺവീനർ:കെ.വി.ജി ജിജോ.കൺ:ബിന്ദു പ്രകാശൻ,കെ.വി.സുധ, വി.ബുഷറ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments