Breaking News

* ബിൽക്കീസ്ബാനുവിന് നീതി നിഷേധിച്ച് കൊലയാളികൾക്ക് ജാമ്യം; ഇത് രാജ്യത്തിന് അപമാനം! നാഷനൽ വിമൻസ് ലീഗ് *

ഗുജറാത്ത് കലാപകാലത്ത് ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ കുടുംബത്തിലെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഇന്ത്യയുടെ മനഃസാക്ഷിയെ ഞെട്ടിച്ച കിരാതമായ സംഭവമായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ കൊടും ക്രൂരതയ്ക്ക് ഉത്തരവാദികളായവർക്ക് വീണ്ടും നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, ഇരയായ ബിൽക്കീസ് ബാനുവിന്റെ നീതിക്കും സുരക്ഷയ്ക്കും ആരാണ് ഉറപ്പുനൽകുക?  എന്ന് നാഷനൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം ഹസീന ടീച്ചർ അവരുടെ പ്രസ്താവനയിൽ പറഞ്ഞു…കുറ്റവാളികളെ മോചിപ്പിച്ചപ്പോൾ മധുരം വിതരണം ചെയ്ത് ആഘോഷിച്ചവർക്ക് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ എന്ത് ധാർമിക അവകാശമാണുള്ളത്.സ്ത്രീ സുരക്ഷയും അന്തസ്സും മുദ്രാവാക്യങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല. അധികാരവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രവണത ജനാധിപത്യത്തിന് തന്നെ അപമാനമാണ്.ബിൽക്കീസ് ബാനുവിന്റെ പോരാട്ടം ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല. രാജ്യത്തെ ഓരോ സ്ത്രീയുടെയും നീതിക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണ്.പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണമല്ല വേണ്ടത്; ഇരയ്ക്ക് നീതിയാണ് വേണ്ടത്.ബിൽക്കീസ് ബാനുവിന് നീതി ലഭിക്കണം. ഈ രാജ്യത്ത് സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കപ്പെടണമെന്ന്  എം ഹസീന ടീച്ചർ  പ്രസ്ഥാവനയിൽ കൂട്ടി ചേർത്തു പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments