*കാസർകോട് മർച്ചന്റ്സ് യൂത്ത് വിങ്ങിന് പുതിയ ഭാരവാഹികൾ*
കാസർകോട് : മർച്ചന്റ്സ് യൂത്ത് വിങ് കാസർകോട് യൂണിറ്റിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിസാർ സിറ്റി കൂളിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് നവാസ് ഇകെ ഉൽഘാടനം ചെയ്തു. കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എ. എ. അസീസ് മുഖ്യാതിഥിയായി. യൂത്ത് വിംഗ് കോഡിനേറ്റർ എം. എം മുനീർ മുഖ്യപ്രഭാഷണം നടത്തി.പുതിയ ഭാരവാഹികളായിഅബ്ദുള്ള മൗലവി പ്രസിഡന്റായും സാദിഖ് മാസ്റ്റർ സെക്രട്ടറിയായും വിക്രം മല്ല്യ ട്രഷററായും ചുമതലയേറ്റു.വൈസ് പ്രസിഡന്റുമാരായി ആഷിഫ് സുൽത്താൻ, സബിത്ത് ആർട്ടിക്, നിസാം എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ആരിഫ് വൈറ്റ് പേൾ, ഷാസ് അബ്ദുള്ള, ബഷീർ ഹയാത്ത് ട്രാവൽസ് എന്നിവരെയും തിരഞ്ഞെടുത്തു. കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ദിനേശ് ട്രഷറർ നഹീം അങ്കോള സാബിർ ഭാരത് ഫൈറൂസ് മുബാറക്ക്, യൂത്ത് വിംഗ് ജില്ല സെക്രട്ടറി രഞ്ജിത്, വേണുഗോപാൽ അമ്മി ബീഗം എന്നിവർ സംസാരിച്ചു.വ്യാപാരി സമൂഹത്തിന്റെ ഐക്യവും യുവവ്യാപാരികളുടെ വളർച്ചയും ലക്ഷ്യമിട്ട് പുതിയ കമ്മിറ്റി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments