*കേരള പ്രിന്റേർസ് അസോസിയേഷൻ ‘പ്രിന്റേർസ് ഡേ’ ആഘോഷിച്ചു*
കാസർകോട് : കേരള പ്രിന്റേർസ് അസോസിയേഷൻ ( കെ.പി.എ.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് മുൻസിപ്പൽ വനിതാ ഹാളിൽ വച്ച് ‘പ്രിന്റേർസ് ഡേ’ ആഘോഷിച്ചു. ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേർസ് ഗവേണിംഗ് കൗൺസിൽ അംഗം മുജീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ. ടി പി അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ വനിതാ വിങ്ങിന്റെ രൂപീകരണവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. കാസർകോട് നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ദാരുണമായി മരിച്ച അസോസിയേഷൻ അംഗം ഹനീഫ് ഫോർസൈറ്റിന്റെ കുടുംബത്തിന് കെ.പി.എ. കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള ഒരു ലക്ഷം രൂപയുടെ ധനസഹായം ചെയർമാൻ സിബി കൊടിയങ്കുന്നേൽ കൈമാറി. മുതിർന്ന അംഗം ഗുരുനാഥ് ഷേണായി മുള്ളേരിയ പതാക ഉയർത്തിയതോടെയാണ് ദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചത്. വനിതാ വിങ്ങ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഡോ : അശോക് കുമാർ ടി പി ഉദ്ഘാടനം ചെയ്തു.കേക്ക് മുറിച്ച് മധുരം പങ്കിട്ടു.ജില്ലാ ട്രഷററും എ ഐ പരിശീലകനുമായ കെ.എം. മൊയ്നുദ്ദീന്റെ പരിശീലന പരിപാടിയും നടത്തി. മുൻ ജില്ലാ പ്രസിഡണ്ടും കൈത്താങ്ങ് പദ്ധതി ട്രഷററുമായ മായ എൻ. കേളു നമ്പ്യാർ, കാസർകോട് മേഖല സെക്രട്ടറി നൗഫൽ കുമ്പടാജെ,ട്രഷറർ സിറാജൂദ്ധീൻ മുജാഹിദ് കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് ജിത്തു പനയാൽ, സെക്രട്ടറി ശശി തൊട്ടിയിൽ, വനിതാ വിങ്ങ് ചെയർപേഴ്സൺ സിന്ധു, ജന കൺവീനർ ശാന്തകുമാരി സംസാരിച്ചു. ജില്ലാ സെക്രട്ടറി റെജി മാത്യു സ്വാഗതവും ഗായത്രി ജയചന്ദ്രൻ നന്ദിയും രേഖപ്പെടുത്തിവനിതാ വിങ്ങ് ഭാരവാഹികൾ സിന്ധു ചെയർപേഴ്സൺ, ബീനാ& പത്മിനി വൈസ് ചെയർപേഴ്സൺ.ജനറൽ കൺവീനർ: ശാന്ത കുമാരി കെ വി, കൺവീനർമാർഗായത്രി ജയചന്ദ്രൻ & ബേബി വൈ.ട്രഷറർ: ഷിഫാനി മുജീബ്.
ഫോട്ടോ : കേരള പ്രിന്റേർസ് അസോസിയേഷൻ ( കെ.പി.എ.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് മുൻസിപ്പൽ വനിതാ ഹാളിൽ വച്ച് ‘പ്രിന്റേർസ് ഡേ’ ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേർസ് ഗവേണിംഗ് കൗൺസിൽ അംഗം മുജീബ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments